ബിസിനസ്‌

തെരേസ മേയുടെ ഉറച്ച നിലപാട് പൗണ്ട് മൂല്യത്തിലും പ്രതിഫലിക്കുന്നു, നില മെച്ചപ്പെടുന്നു

ലണ്ടന്‍ : ബ്രക്‌സിറ്റ് ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ ഇടിഞ്ഞ പൗണ്ട് മൂല്യം ബ്രക്‌സിറ്റ് നടപടി തുടങ്ങിയതോടെ മെച്ചപ്പെട്ടു വരുന്നു. തെരേസ മേയുടെ ഉറച്ച നിലപാടും യൂറോപ്പുമായുള്ള തുറന്ന ചര്‍ച്ചകളും ആണ് പൗണ്ട് മൂല്യത്തില്‍ പ്രതിഫലിച്ചു കാണുന്നത്. ബ്രക്‌സിറ്റ് നടപടി തുടങ്ങുന്നതോടെ രൂപക്കെതിരെ എഴുപതിലെത്തുമെന്നു പ്രചാരണം ഉണ്ടായിരുന്നു. പൗണ്ടിന്റെ മൂല്യം 78 ലേക്ക് വീഴുകയും ചെയ്തിരുന്നു.

എന്നാല്‍ മാര്‍ച്ച് 29 നു ശേഷം പൗണ്ട് മെല്ലെ മെച്ചപ്പെടുകയായിരുന്നു. ബുധനാഴ്ച 81 പിന്നിടുകയും ചെയ്തു. ഡോളറിനെതിരെ 1.21 , യൂറോക്കെതിരെ 1.14എന്നിങ്ങനെയായിരുന്നത് യഥാക്രമം 1.24 , 1.16 എന്നീ നിരക്കിലും എത്തി. യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരുടെ കാര്യത്തില്‍ കടുത്ത നടപടി ഉണ്ടാവില്ലെന്നത് പൗണ്ടിന് ഗുണമുണ്ടാക്കി.


ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് 78 ലേക്ക്പോയത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.


അതേസമയം പ്രമുഖ കമ്പനികള്‍ യുകെ വിടാനുള്ള നീക്കത്തിലാണ്. ഇതുവഴി ആയിരക്കണക്കിന് തൊഴില്‍ നഷ്ടം ഉണ്ടാകാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions