Don't Miss

പുതുവത്സരദിനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനനം ഇന്ത്യയില്‍, പേരുകളില്‍ മുന്നില്‍ അലക്‌സാണ്ടറും ആയിഷയും

ന്യൂഡല്‍ഹി: പുതുവര്‍ഷദിനത്തില്‍ ഇന്ത്യയെ തേടിയെത്തിയത്‌ അപൂര്‍വ ബഹുമതി. 2019-ലെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത്‌ ഇന്ത്യയിലെന്നു യുണിസെഫ്‌. 69,944 ജനനങ്ങള്‍ ഇന്നലെ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണ് യുണിസെഫ്‌ പറയുന്നത്.


ചൈനയാണ്‌ ഇക്കാര്യത്തില്‍ ഇന്ത്യക്കു പിന്നില്‍. 44940 ജനനമാണ്‌ ചൈനയില്‍ രേഖപ്പെടുത്തിയത്‌. 25,685 ജനനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട നൈജീരിയയാണ്‌ മൂന്നാം സ്‌ഥാനത്ത്‌. കുട്ടികള്‍ക്കു നാമകരണം ചെയ്‌തതിലും പ്രത്യേകതയുണ്ട്‌.


ലോകമെമ്പാടുമായി ജനിച്ച കുട്ടികളില്‍ അലക്‌സാണ്ടര്‍ എന്നും ആയിഷ എന്നും നാമകരണം ചെയ്യപ്പെട്ടവരാണ്‌ കൂടുതല്‍. സിയുവാന്‍, സൈനബ എന്നീ പേരുകള്‍ക്കാണ്‌ രണ്ടാം സ്‌ഥാനം. എന്നാല്‍ ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്കു നാമകരണം നടത്തിയിട്ടില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു നവജാത ശിശുമരണ നിരക്ക്‌ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-ല്‍ 10 ലക്ഷം കുഞ്ഞുങ്ങളാണ്‌ ജനനദിവസം തന്നെ മരിച്ചത്‌. 25 ലക്ഷം കുഞ്ഞുങ്ങള്‍ ആദ്യ മാസത്തിനുള്ളിലും മരണത്തിനു കീഴടങ്ങിയിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions