അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. 6വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഏഴു റണ്‍സ് വേണ്ട അവസാന ഓവറിലെ ആദ്യ ബോളില്‍ സിക്സ് നേടിയും രണ്ടാം ബോള്‍ സിംഗിളെടുത്തും 54 റണ്‍സോടെ ധോണിയും 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 53 ബോളില്‍ നിന്നാണ് ധോണി 54 എടുത്തത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 108 പന്തില്‍ നിന്നാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.കോലിയുടെ 39-ാം ഏകദിന സെഞ്ചുറിയാണിത്. 112 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം 104 റണ്‍സെടുത്താണ് കോലി പുറത്തായത്. രോഹിത് ശര്‍മ്മ 43 ഉം ധവാന്‍ 32 ഉം റണ്‍സെടുത്തു.
സെഞ്ചുറി നേടിയ ഷോണ്‍ മാര്‍ഷിന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗ്ലെന്‍ മാക്സ്വെലിന്റെയും മികവിലാണ് ഓസീസ് നിശ്ചിത 50 ഓവറില്‍ ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തത്.