Don't Miss

ഇന്ത്യയിലെ 9 സമ്പന്നരുടെ പക്കലുളളത് ജനസംഖ്യയുടെ പകുതി സ്വത്ത്!; ധനികരുടെ സ്വത്തില്‍ 36% വളര്‍ച്ച

ദാവോസ്: ഇന്ത്യയില്‍ സാമ്പത്തിക അസമത്വം പെരുകുകയാണെന്ന് സമ്പത്ത് പ്രധാനമായും 9 സമ്പന്നരിലാണ് കേന്ദ്രീകരിച്ചിട്ടുളളത്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സ്വത്താണ് ഒമ്പത് പേര്‍ കൈയടക്കിവെച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം പറയുന്നു. വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ ഒക്‌സ്ഫാം വിലയിരിത്തുന്നത്.

ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് 77.4 ശതമാനം സമ്പത്തുള്ളത്. ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 18 ശതകോടീശ്വരന്‍മാര്‍ ഉണ്ടായതായും പറയുന്നു. ഇതോടെ ഇന്ത്യയിലെ ആകെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടി സമ്പത്താണ് ഇവരുടെ പക്കലുള്ളത്.

കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനം വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ദരിദ്രരുടെ സമ്പത്തിലെ വളര്‍ച്ച 3 ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ മറികടക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആരോഗ്യം, വിദ്യാഭ്യാസം, മേഖലകളില്‍ സര്‍ക്കാര്‍ ആവശ്യത്തിന് പണം ചെലവഴിക്കാത്തതും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളും സാമ്പത്തിക-വിദ്യാഭ്യാസ അസമത്വത്തിന് ഇരകളാകുന്നുണ്ട്. ഇന്ത്യയിലുള്ള മികച്ച ആരോഗ്യപരിപാലന സംവിധാനവും ഉന്നത വിദ്യാഭ്യാസ സൗകര്യവും പണക്കാര്‍ക്ക് മാത്രമുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയില്‍ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ ഒരുവയസ്സിന് മുമ്പ് മരിക്കുന്നത് ധനിക കുടുംബങ്ങളിലെ മരണനിരക്കിലേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പൊതുമേഖലയ്ക്കും കുടിവെള്ള വിതരണത്തിനും ഇന്ത്യ ഒരു വര്‍ഷം ചെലവാക്കുന്നത് 2,08,166 കോടിയാണ്. ഇത് മുകേഷ് അംബാനിയുടെ മൊത്തം സമ്പാദ്യത്തെക്കാള്‍ കുറവാണെന്നും ഒക്‌സ്ഫാം വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നര്‍ അടയ്ക്കുന്ന് നികുതിയെക്കാള്‍ .5 ശതമാനം അധികമടച്ചാല്‍ സര്‍ക്കാര്‍ രാജ്യപുരോഗതിക്ക് ചെലവഴിക്കുന്ന തുകയുടെ അമ്പത് ശതമാനം കണ്ടെത്താനാകുമെന്നും പഠനം പറയുന്നു.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions