Don't Miss

ചെണ്ടയില്‍ നാദവിസ്മയം തീര്‍ക്കാന്‍ ജയറാം യുകെയിലേക്ക്; മേളവും പാട്ടും ഹാസ്യവും നിറഞ്ഞ മെഗാഷോ 'മേളപ്പെരുമ' ലണ്ടനില്‍


യു കെ മലയാളികള്‍ക്കെന്നല്ല യൂറോപ്പില്‍ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാര്‍ത്ഥ മേളലഹരി ആസ്വദിക്കുവാന്‍ ഏവര്‍ക്കും ഒരു ദിനം ഒരുങ്ങുന്നു. മലയാളത്തിന്റെ ജനപ്രിയനായകനും, സര്‍വ്വോപരി അസുരവാദ്യമെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ചെണ്ടയുടെ മേളപ്പെരുമ തന്റെ വിരലുകളിലൂടെ ആസ്വാദകലക്ഷങ്ങളിലേക്കു പകരുകയും ചെയ്യുന്ന ജയറാമെന്ന ബഹുമുഖ പ്രതിഭ, ചെണ്ടയില്‍ നാദവിസ്മയം തീര്‍ക്കാന്‍ ഇതാദ്യമായി ലണ്ടനില്‍ എത്തുന്നു.

യു കെയില്‍ ഉടനീളം നിരവധി സംഗീത സ്കൂളുകളിലായി പ്രായഭേദമന്യേ നൂറുകണക്കിന് ശിഷ്യരെ ശാസ്ത്രീയമായ രീതിയില്‍ ചെണ്ട അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന വിനോദ് നവധാരയും ഒപ്പം അദ്ദേഹത്തിന്റെ നൂറില്‍പ്പരം ശിഷ്യരും ജയറാമിനൊപ്പം ലണ്ടനില്‍ കേരളത്തിന്റെ മേളപ്പെരുമ വിളിച്ചോതും. മേളങ്ങളില്‍ പ്രധാനിയായ പഞ്ചാരിമേളം അതിന്റെ തനിമയും ഭാവവും ഒട്ടും നഷ്ടപ്പെടാതെ തന്നെ യു കെ ആസ്വാദകര്‍ക്കായി പദ്മശ്രീ ജയറാമും വിനോദ് നവധാരയും അദ്ദേഹത്തിന്റെ ശിഷ്യരും അവതരിപ്പിക്കുമ്പോള്‍ , മേളത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വാദ്യോപകരണങ്ങളായ കൊമ്പും കുഴലും കൈകാര്യം ചെയ്യാന്‍ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരും ഇവരോടൊപ്പം ചേരും.

പഞ്ചാരിമേളത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനുമുന്നെ തന്നെ ചടുല താളത്തിന്റെ മേളവുമായി ആസ്വാദകരെ ത്രസിപ്പിക്കുവാന്‍ ശിങ്കാരി മേളം അരങ്ങേറും. യൂറോപ്പിലെ നിരവധി വേദികളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച ,വിനോദ് നവധാരയുടെ നൂറ്റന്‍പത്തിലധികം ശിഷ്യരാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ഇതേതുടര്‍ന്ന്, കാണികള്‍ക്കു മറക്കാനാകാത്ത വിരുന്നൊരുക്കി, ചെണ്ട, സുഷിരവാദ്യമായ സാക്‌സോഫോണ്‍ എന്നിവയുടെ അത്യപൂര്‍വ്വമായ ഫ്യൂഷന്‍ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ആദ്യ പകുതിയില്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ മേളപ്പെരുമായും ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മേളപ്പെരുമയുടെ രണ്ടാം പകുതി തികച്ചും വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും.

പാട്ടിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് മേളപ്പെരുമയുടെ രണ്ടാം ഭാഗം ആരംഭിക്കുക. അവതരണത്തിന്റെ രസകരമാര്‍ന്ന പുതിയ തലങ്ങള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ നമുക്ക് മുന്നിലവതരിപ്പിക്കുകയും, നിരവധി മലയാള ചലച്ചിത്രങ്ങളിലെ തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത അനുഗ്രഹീത കലാകാരന്‍ മിഥുന്‍ രമേശാണ് മേളപ്പെരുമയുടെ അവതാരകന്‍ .

തന്റെ ശബ്ദ സവിശേഷതയിലൂടെ കാണികളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അസാമാന്യ പ്രതിഭ- പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വില്‍ സ്വരാജ്, ശബ്‌ദാനുകരണത്തിലെ അഗ്രഗണ്യനും, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ 200 ല്‍ അധികം പ്രശസ്തരുടെ ശബ്ദം വെറും 15 മിനിറ്റ് കൊണ്ട് അവതരിപ്പിച്ചു അത്ഭുദമായി മാറിയ മിമിക്രി കലാകാരന്‍ സതീഷ് കലാഭവന്‍ , കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ നിരവധി ചലച്ചിത്ര-സീരിയല്‍ കലാകാരന്മാര്‍ എന്നിവരെ കൂടാതെ, ഒട്ടനവധി ഗാനമേള വേദികളെ ഇളക്കി മറിക്കുന്ന പ്രകടനവുമായി കേരളത്തിനകത്തും പുറത്തും പ്രശസ്തനായ ഗായകന്‍ സന്തോഷ് ഞാറക്കല്‍ എന്നിവരെല്ലാം അണി നിരക്കുന്ന താര നിബിഡമായ, ഒരത്യുഗ്രന്‍ മെഗാഷോ ആയിരിക്കും മേളപ്പെരുമ.


മെയ് 11ന് വൈകിട്ട് 4 മണിക്ക് HOUNSLOW യിലുള്ള CRANFORD COMMUNITY COLLEGE SUPER DOME -ലാണ് മേളപ്പെരുമ അരങ്ങേറുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക്‌ എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന M - 25 -ന്റെ സമീപത്തായാണ് SUPER DOME സ്ഥിതി ചെയ്യുന്നത്. 10000 ല്‍ അധികമാണ് ഈ SUPER DOME ന്റെ seating capacity. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions