ബിസിനസ്‌

ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡിലിംഗ് സര്‍ട്ടിഫിക്കറ്റ്‌

കൊച്ചി: മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോള്‍ഗാട്ടിയിലെ ഇന്റര്‍നാഷനല്‍ മറീനയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.


കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പിനു കീഴിലുള്ള യാട്ടിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (വൈഎഐ) അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന് ആവശ്യമായ പരിശീലനം വൈഎഐയുടെ അക്രെഡിറ്റേഷനുള്ള കേരള വാട്ടര്‍സ്‌പോര്‍ട്‌സ് ആന്‍ഡ് സെയിലിംഗ് ഓര്‍ഗനൈസേഷനാണ് (കെഡബ്ല്യുഎസ്‌ഒ) നല്‍കി വരുന്നത്.


നിലവില്‍ രാജ്യമൊട്ടാകെ വൈഎഐയ്ക്കുള്ള പത്ത് അംഗീകൃത കേന്ദ്രങ്ങളില്‍ കേരളത്തിലെ ഏക കേന്ദ്രമാണ് കെഡബ്ല്യുഎസ്.ഒയുടേത്. രാജ്യത്ത് അന്താരാഷ്ട്ര സാധുതയുള്ള പവര്‍ ബോട്ട് ഹാന്‍ഡ്‌ലിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ നാവികസേനാ മേധാവി തലവനായുള്ള വൈഎഐയ്ക്കു മാത്രമേ അധികാരമുള്ളു.


ഉള്‍നാടന്‍ ജലാശയങ്ങളിലും കായലുകളിലും മാത്രമല്ല കടലിലും ലോകത്തെവിടെ വേണമെങ്കിലും പവര്‍ ബോട്ടുകള്‍ ഓടിയ്ക്കാനുള്ള അനുമതിയാണ് ഈ സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്. ചടങ്ങില്‍ കെ.ഡബ്ല്യുഎസ്.ഒ പ്രസിഡണ്ട് കമാന്‍ഡര്‍ (റിട്ട.) ജോസ് വര്‍ഗ്ഗീസ്, മുഖ്യ പരിശീലകനും ക്യാപ്റ്റന്‍ ഓഫ് ബോട്‌സുമായ ജോളി തോമസ് എന്നിവര്‍ സംബന്ധിച്ചു.

  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions