Don't Miss

ഗോ മൂത്രം മാത്രമല്ല മനുഷ്യ മൂത്രവും നഷ്ടപ്പെടുത്തരുതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡാല്‍ഹി: ഗോ മൂത്രത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിയും അവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തും ബിജെപിയും കേന്ദ്ര സര്‍ക്കാരും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ മനുഷ്യ മൂത്രവും നഷ്ടപ്പെടുത്തരുതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതില്‍ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്ന് ആണ് നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ യംങ്ങ് ഇന്നവേറ്റേഴ്‌സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.


ജൈവ മാലിന്യങ്ങളില്‍ നിന്നും ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും ഗഡ്കരി ചടങ്ങില്‍ ഓര്‍മിപ്പിച്ചു. മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും, അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ നമ്മള്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുകായാണെങ്കില്‍ നമുക്ക് പിന്നെ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. അത്രയ്ക്ക് കഴിവുണ്ടതിന്. ഒന്നും വെറുതെയാവുകയുമില്ല- കേന്ദ്ര മന്ത്രി പറഞ്ഞു.

എന്നാല്‍ തന്റെ നവീനമായ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി. ‘മറ്റുള്ള ആളുകള്‍ ഞാനുമായി സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം അടിപൊളിയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലും എന്നെ സഹായിക്കില്ല. കാരണം സര്‍ക്കാറില്‍ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന മദം പൊട്ടിയ കാളകളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നത്’- ഗഡ്കരി പറഞ്ഞു


താന്‍ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും, ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലെ ചെടികള്‍ക്കും മറ്റും തന്റെ മൂത്രം ഉപേയാഗിക്കാറുണ്ടെന്നും ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു.


മുടിയില്‍ നിന്ന് അമിനോ ആസിഡ് നിര്‍മിക്കുന്നതിനെ പറ്റിയും ഗഡ്കരി പറഞ്ഞു. താന്‍ ഇത് പരീക്ഷിച്ചതാണെന്നും, ഇത്തരത്തിലുണ്ടാക്കിയ കീടനാശിനി ഉപയോഗിച്ച് തനിക്ക് 25 ശതമാനം വരെ അധികം വിളവെടുക്കാന്‍ കഴിഞ്ഞതായും ഗഡ്കരി അവകാശപ്പെട്ടു. നാഗ്പൂരില്‍ നിന്നും ആവശ്യത്തിന് മുടി ലഭിക്കാതെ വന്നപ്പോള്‍ താന്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് അഞ്ച് ട്രക്ക് മുടി കൊണ്ടു വന്നെന്നും ഗഡ്കരി പറഞ്ഞിരുന്നു.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions