Don't Miss

റിമി ടോമിയുടെ ഗാനമേളയ്ക്കിടെ കൂട്ടത്തല്ല്; വാദ്യോപകരണങ്ങള്‍ തല്ലിതകര്‍ത്തു; റിമി ഓടി രക്ഷപ്പെട്ടു

കൊല്ലം: ഉത്സാവാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റിമിടോമിയുടെ ഗാനമേളക്കിടെ പൊരിഞ്ഞ തല്ല്. ആദ്യം കാണികളും പിന്നീട് പോലീസും അഴിഞ്ഞാടിയതോടെ ഗാനമേള പാതിവഴിയില്‍ അലങ്കോലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. സംഘര്‍ഷം കടുത്തതോടെ റിമി ടോമി കാറില്‍ കയറി രക്ഷപ്പെട്ടു. ഗാനമേളയിലെ വാദ്യോപകരണങ്ങള്‍ പലതിനും കേടുപാടു സംഭവിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് ലഭിക്കുന്ന വിവരം. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയിലായിരുന്നു സംഘര്‍ഷം.


ഗാനമേള നടക്കുന്നതിനിടെ പരിസരവാസിയായ യുവാവാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സ്റ്റേജില്‍ കയറി നൃത്തം ചെയ്ത ഇയാളെ ഗാനമേളക്കാര്‍ വിലക്കി. സ്‌റ്റേജില്‍ നിന്ന് ഇറങ്ങാതായതേടെ ഗാനമേള ഇടയ്ക്ക് വച്ച് നിര്‍ത്തി. തുടര്‍ന്ന് ഉത്സവ കമ്മിറ്റി അംഗങ്ങള്‍ സ്റ്റേജിലേക്ക് കടന്നു വരികയും യുവാവിനെ സ്റ്റേജില്‍ നിന്നും പിടിച്ചിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് വീണ്ടും സ്റ്റേജിലേക്ക് ചാടി കയറുകയും കമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സ്റ്റേജിലേയ്ക്ക് ഓടിക്കയറി കമ്മിറ്റി അംഗങ്ങളെ തല്ലുകയായിരുന്നു. ഇതോടെ ഗാനമേളവേദിയില്‍ കൂട്ടത്തല്ലായി.


തുടര്‍ന്ന് സ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്റ്റേജില്‍ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും ഓടിച്ചിട്ട് തല്ലുകയായിരുന്നു.


കരുനാഗപ്പള്ളി എസ്ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേജില്‍ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും അടിച്ചോടിച്ചു. പിന്നെ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞു പിടിച്ച് തല്ലി. ഇതോടെ ഗാനമേള കാണാനെത്തിയവര്‍ ചിതറി ഓടി. എങ്ങും നിലവിളിയും ഒച്ചപ്പാടുമായി. സംഘര്‍ഷം ഉണ്ടാക്കിയവരെ മുഴുവന്‍ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷമാണ് പോലീസ് പിന്‍ വാങ്ങിയത്. മുമ്പും റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions