Don't Miss

സൗദിയില്‍ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മ‌ൃതദേഹം


പത്തനംതിട്ട: വിദേശത്ത് മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം! സൗദിയില്‍ മരണപ്പെട്ട കോന്നി കുമ്മണ്ണൂര്‍ ഇൗട്ടിമൂട്ടില്‍ റഫീഖിന്റെ(28) മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം അയച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കൊണ്ടുവന്നത്.

വൈകുന്നേരത്തോടെയാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റഫീഖിന്റെ മൃതദേഹം കൊണ്ടുവന്നത്. നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ ബന്ധുള്‍ മൃതദേഹംഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്കാരചടങ്ങുകള്‍ക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോള്‍ ആണ് വീട്ടുകാരെ ഞെട്ടിച്ചു മൃതദേഹം മാറിയ വിവരം മനസിലാവുന്നത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തിച്ചു. പെട്ടിയുടെ പുറത്ത്​ രേഖപ്പെടുത്തിയിരുന്ന മേല്‍വിലാസവും പാസ്​പോര്‍ട്ട്​ നമ്പരുമെല്ലാം റഫീഖിന്റേതായിരുന്നു.

മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോഴും കുഴപ്പമില്ലായിരുന്നുവെന്ന്​ ഗള്‍ഫില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. എംബാം ചെയ്​ത്​ പെട്ടിയിലാക്കിയിടത്താണ്​ മാറ്റം സംഭവിച്ചതെന്നാണ്​ നിഗമനം.

ഇനി യുവതിയുടെ മൃതദേഹം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാവണം എന്നാണ് പോലീസ് പറയുന്നത്. റഫീഖിന്റെ മൃതദേഹത്തിനു എന്ത് സംഭവിച്ചു എന്നറിയാതെ ബന്ധുക്കളും ആശങ്കയിലാണ്.


സൗദി അറേബ്യയിലെ അബേയില്‍ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ആഴ്ചകള്‍ നീണ്ട നടപടിക്രമണത്തിനു ശേഷമാണ് നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള അനുമതിയായത്. അതിങ്ങനെയുമായി.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions