Don't Miss

മരുമകള്‍ക്ക് നിത അംബാനിയുടെ സമ്മാനം വെറും 300 കോടിയുടെ നെക്ലേസ്!


ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റേത് പണം എറിഞ്ഞുള്ള അത്യാഢംബര വിവാഹമായിരുന്നു, . മൂന്ന് ദിവസം നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്കുശേഷം മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹം. ബ്ലൂ റോസി ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്.

വിവാഹം ഭംഗിയായി അവസാനിച്ചപ്പോഴും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അംബാനി കല്യാണം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മരുമകള്‍ക്കു നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. നിത സമ്മാനമായി നല്‍കിയത് വജ്ര നെക്ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നും ‘വുമണ്‍സ് ഈറ’ മാഗസിനാണു റിപ്പോര്‍ട്ട് ചെയ്തത്.

പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്ലേസ് കുടംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി. എന്നാല്‍ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു. വജ്രം കൊണ്ടുള്ള നെക്ലേസ് നിര്‍മിക്കാന്‍ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്.

ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് മൗവാഡി നെക്ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകാശിന്റെ സഹോദരി ഇഷ ആഡംബര ബംഗ്ലാവാണ് നവദമ്പതികള്‍ക്കു സമ്മാനിച്ചത്. ഇതൊക്കെ കെട്ടും അറിഞ്ഞും ജനം അന്തംവിടുകയാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions