Don't Miss

കൂത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചു പരിഹാസം; വേദിയില്‍ കയറി സ്ത്രീ ചാക്യാരുടെ കരണത്തടിച്ചു


ആലുവ: ചാക്യാര്‍കൂത്ത് അവതരിപ്പിച്ച കലാകാരനെ ഒരു സ്ത്രീ വേദിയില്‍ കയറി കരണത്തടിച്ചു. ആലുവ മണപ്പുറത്തു നഗരസഭ നടത്തുന്ന ദൃശ്യോത്സവത്തിനിടെയാണ് സംഭവം. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതികള്‍ കൂത്തിനിടെ പരിഹാസ രൂപേണ അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് അതിഷ്ടപ്പെടാതിരുന്ന സ്ത്രീ വേദിയിലെത്തി കലാകാരനെ കരണത്തടിച്ചത്.

നഗരസഭാധികൃതരും പൊലീസും ചേര്‍ന്നു ഇവരെ പിടിച്ചുമാറ്റി. 55 വയസ് തോന്നിക്കുന്ന സ്ത്രീ ചുരിദാറാണ് ധരിച്ചിരുന്നത്. അകാരണമായി തന്റെ കരണത്തടിച്ചതിനെ കലാകാരന്‍ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീ മൈക്കിനടുത്തെത്തി അസഭ്യം പറഞ്ഞതായും ദൃക്സാക്ഷികള്‍ പറഞ്ഞു. കലാകാരനെ സംഘാടകര്‍ സമാധാനിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ത്രീക്കു മാനസിക അസ്വസ്ഥതയുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറയുന്നു.


  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions