ദേശീയം

മകളുടെ കണ്‍മുപില്‍ വച്ച് അമ്മ എണ്ണൂറ് അടിതാഴ്ച്ചയിലേക്ക് വീണു

മകളുടെ കണ്‍മുന്‍പില്‍ അമ്മ വീണത് 800 അടി താഴ്ചയിലേക്ക്. ശനിയാഴ്ചയാണ് 33കാരിയായ ഗീത മിശ്രയും ഭര്‍ത്താവും രണ്ട് മക്കളും സുഹൃത്തുക്കളുമായി മുംബൈയിലെ മാത്തേരന്‍ ഹില്‍സ്റ്റേഷനില്‍ വിനോദയാത്രയ്ക്ക് എത്തുന്നത്. കളിചിരികള്‍ മാത്രമുള്ള കുടുംബത്തിലേക്ക് അപ്രതീക്ഷിതമായാണ് കണ്ണീരെത്തുന്നത്.

ഒമ്പത വയസുകാരി മകള്‍ ചാഹത്ത് അമ്മയുടെ തൊട്ടുപുറകിനാണ് കുന്നിന്റെ മുകളിലേക്ക് നടന്നത്. രണ്ടുവയസുകാരി ചാഹത്ത് അച്ഛന്റെയും സുഹൃത്തിന്റെയുമൊപ്പം അതിന്റെ പുറകിലായിരുന്നു.
തമാശകളൊക്കെ പറഞ്ഞ് മകള്‍ക്കൊപ്പം കയറുമ്പോഴാണ് ഗീതയുടെ ചെരുപ്പിന്റെ വള്ളി കല്ലില്‍ തട്ടി ഇവര്‍ താഴെ വീഴുന്നത്. കുന്നിന്‍ചെരുവിലേക്ക് വീണ ഗീതയ്ക്ക് പിടുത്തം കിട്ടാത്തതിനെത്തുടര്‍ന്നാണ് 800 അടി താഴ്ചയിലേക്ക് ഉരുണ്ടുവീഴുന്നത്.
മകളുടെ നിലവിളികേട്ട് ഭര്‍ത്താവ് അവിടേക്ക് ഓടിയെത്തിയപ്പോള്‍ ഗീതയുടെ ഒരു ചെരുപ്പ് മാത്രമാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. പാറയിലിടിച്ച് തലതകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. തോളെല്ലുകളും കൈയുമെല്ലാ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഭര്‍ത്താവ് സ്വന്തമായി ഒരു സോഫ്റ്റ്വെയര്‍ കമ്പനി നടത്തുകയാണ്.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions