ചാര്‍മിയെ വിവാഹം ചെയ്യാന്‍ തൃഷ സമ്മതം മൂളി, കല്യാണം നടക്കുമോ?
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ചാര്‍മിയെ കല്ല്യാണം കഴിക്കാന്‍ മറ്റൊരു സൂപ്പര്‍ നായികയായ തൃഷ സമ്മതം മൂളി. ഇപ്പോഴാണ് ഇതു സംബന്ധിച്ച തൃഷ സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ചത്. ഇനി ഏതായാലും ഈ കല്യാണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരിക്കും തെന്നിന്ത്യന്‍ സിനിമ.
തൃഷയും ചാര്‍മിയും അടുത്ത സുഹൃത്തുക്കളാണ്. തൃഷയുടെ 36 ാം പിറന്നാള്‍ ദിനമായ മേയ് നാലിനാണ് വിവാഹ ആലോചന വരുന്നത്. പിറന്നാള്‍ ആശംസകള്‍ നേരുന്നതിനിടെ ' ബേബി ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു.നീ എന്റെ വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം, ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ് എന്നായിരുന്നു ചാര്‍മിയുടെ കുറിപ്പ്. ഇത് ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ഇതിന് രണ്ടു ദിവസത്തിനുള്ളിലാണ് തൃഷയുടെ മറുപടി വന്നത്. നന്ദി ഞാന്‍ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു തൃഷയുടെ ട്വീറ്റ്. അതോടെ ഇരുവരുടെയും ആരാധകര്‍ അമ്പരപ്പിലായി.
സെലിബ്രിറ്റി സ്ത്രീകള്‍ തമ്മിലുള്ള വിവാഹം നടക്കാറുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല ഇരുവര്‍ക്കും കാമുകന്‍മ്മാരുണ്ടായിരുന്നുവെന്നാണ് ഗോസിപ്പ്.
ചാര്‍മിയും വിവാഹിതനായ നിര്‍മാതാവ് പുരി ജഗന്നാഥുമായി അടുപ്പത്തിലാണെന്ന് ഗോസിപ്പ് വന്നിരുന്നു. 31 കാരിയായ ചാര്‍മി കൗര്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി തകര്‍ക്കുന്നതിനിടെയായിരുന്നു ഈ ഗോസിപ്പ്. എന്നാല്‍ എല്ലാം കള്ളമാണെന്ന് ചാര്‍മി പറഞ്ഞിരുന്നത്.
തൃഷയും ബിസിനസുകാരനായ വരുണും തമ്മിലുള്ള വിവാഹം 2015 ല്‍ ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട് വിവാഹത്തില്‍ നിന്ന് തൃഷ പിന്‍മാറി. അതിന് ശേഷം ക്രോണിക് ബാച്ചിലറായി നടക്കുമ്പോഴാണ് ചാര്‍മിയുടെ പ്രപ്പോസല്‍. തെന്നിന്ത്യയില്‍ ഇങ്ങനെയൊരു വിവാഹം പോയിട്ട് ഇങ്ങനെയൊരു ആലോചന പോലും വന്നിട്ടില്ല. സിനിമ ലോകമാണ്.എന്തും സംഭവിക്കാം. ഏതായാലും തൃഷയെ കെട്ടാന്‍ നടന്നിരുന്ന പുരുഷ കേസരികള്‍ക്ക് ഈ ആലോചന ഷോക്കായി. കല്യാണം നടന്നാലും ഇല്ലെങ്കിലും സോഷ്യല്‍ മീഡിയാകളില്‍ ആഘോഷമാണ്.