ദേശീയം

വിവേചനം കാണിക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏകപക്ഷീയമായ സമീപനം കമ്മീഷന്‍ കൈക്കൊള്ളരുതെന്നും മോദിയുടെയും അമിത്ഷായുടെയും പ്രസ്താവനകളില്‍ നടപടിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആദിവാസി പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടുണ്ട്. പ്രസ്താവനയില്‍ ചട്ടലംഘനമില്ലെന്നും വിമര്‍ശിച്ചത് സര്‍ക്കാര്‍ നയത്തെയാണെന്നും രാഹുല്‍ വ്യക്തമാക്കി.
ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനു നോട്ടീസ് അയച്ചിരുന്നു. ഏപ്രില്‍ 23-ന് മധ്യപ്രദേശിലെ റാലിയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിലാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് 11 പേജുള്ള വിശദീകരണമാണ് രാഹുല്‍ നല്‍കിയത്. ലളിതമായ ഭാഷയില്‍ ഇന്ത്യന്‍ വന നിയമത്തിലെ ഭേദഗതി സംബന്ധിച്ചു വിവരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions