ലിവര്‍പൂള്‍:- ജൂണ്‍ ഒന്നിന് ശനിയാഴ്ച ലിവര്‍പൂളിലെ ലിതര്‍ലാന്റ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഈ വര്‍ഷത്തെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 9.30 ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കും.
പത്ത് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് പാസ്റ്റിന് 13 അസോസിയേഷനുകളിലെ കായിക താരങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് കായിക മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭാരവാഹികളായ ഷാജിമോന്‍ കെ. ഡി, തമ്പി ജോസ്, കുര്യന്‍ ജോര്‍ജ്, സുരേഷ് നായര്‍, പത്മരാജ് എം.പി., ബിജു പീറ്റര്‍, ബിനു വര്‍ക്കി, രാജീവ്,
ഷീജോ വര്‍ഗീസ്, തങ്കച്ചന്‍ എബ്രഹാം, കുര്യാക്കോസ്, എല്‍ദോസ്, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ കായിക മേളക്ക് നേതൃത്വം നല്‍കും.
ഡബിള്‍ ഹാട്രിക് ലക്ഷ്യമിട്ട് എത്തുന്ന ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണിന് (എഛജ) വെല്ലുവിളി ഉയര്‍ത്തി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നിവര്‍ക്കൊപ്പം ആതിഥേയരായ ലിവര്‍പൂള്‍ മലയാളി അസോസിയേഷനും കനത്ത വെല്ലുവിളി ഉയര്‍ത്തും.
കായിക മേളയുടെ നടത്തിപ്പിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാതു അസോസിയേഷന്‍ ഭാരവാസികളുമായി ബന്ധപ്പെട് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി സുരേഷ് നായര്‍ അറിയിച്ചു.
മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ശക്തിയും ഉന്മേഷവും ചോര്‍ന്ന് പോകാതിരിക്കാന്‍ മിതമായ നിരക്കില്‍ കേരളീയ ഭക്ഷണങ്ങള്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകിട്ട് മത്സരം അവസാനിച്ച ശേഷം സമാനദാനവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
കെ. ഡി. ഷാജിമോന്‍ - 07886526706
സരേഷ് നായര്‍ - 0788665340
ബിനു വര്‍ക്കി - 0784644318
കായിക വേദിയുടെ വിലാസം:-
LITHERLAND SPORTS PARK,
LIVERPOOL,
L21 7 NW.