ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോദി അധികാരമേറ്റു . രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസിതര പ്രധാനമന്ത്രി രണ്ടാം മൂഴത്തിലും ഭരണത്തലപ്പത്തേയ്ക്ക് എത്തുന്നത്. എണ്ണായിരം പേര്‍ അണിനിരന്ന ചടങ്ങാണ് തലസ്ഥാനത്ത് നടന്നത്.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഷൊറോണ്‍ ബേ ജീന്‍ ബെക്കോവ് , നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി , മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റ്, തായ്‌ലന്‍ഡ് പ്രതിനിധി ഗ്രി സാദ ബൂണ്‍റച്ച് എന്നീ വിദേശ രാഷ്ട്രത്തലവന്മാരും , ഷാങ്ങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈനേഷന്‍ അധ്യക്ഷന്‍കിര്‍ഗ് റിപ്പബ്ലിക് പ്രസിഡന്റ് സുരോണ്‍ ബേ ജീന്‍ബകോവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് , കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , സോണിയ ഗാന്ധി , ജെഡിയു നേതാവ് നിതീഷ് കുമാര്‍ , നടന്‍ രജനീകാന്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.