അസോസിയേഷന്‍

സമ്മാന പെരുമഴയുമായി യുക്മ സൗത്ത് ഈസ്റ്റ് സ്‌പോര്‍ട്‌സ് മീറ്റ് ,ആവേശ തിമര്‍പ്പില്‍ വടംവലി പ്രേമികള്‍

സൗത്താംപ്ടണ്‍: യുക്മ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 9 ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സൗത്താംപടണ്‍ അതലറ്റിക്ക് ക്ലബില്‍ വച്ച് റീജണല്‍ കായികമേളയും,റീജിയണിലെ അസോസിയേഷനുകള്‍ക്കായി ഒന്നാം സമ്മാനം 401 പൗണ്ടും,രണ്ടാം സമ്മാനം 201 പൗണ്ടുമായി വടംവലി മത്സരവും നടത്തുവാന്‍ 2-6-19ല്‍ സൗത്താംപടണില്‍ കൂടിയ റീജിയണല്‍കമ്മറ്റി തീരുമാനിച്ചു.കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരാര്‍ത്ഥികളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കികൊണ്ടും,പ്രവേശനം പൂര്‍ണമായും സൗജന്യമാക്കുവാനും റീജിയണല്‍ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനം എടുത്തു.

ഏറ്റവും കൂടുതല്‍ പോയിന്റുമായി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫിക്ക് പുറമേ ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്. പോയിന്റ് നിലയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന അസോസിയേഷനുകള്‍ക്കും എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യനാകുന്ന സ്ത്രീക്കും,പുരുഷനും ട്രോഫിയും സര്‍ട്ടിഫിക്കേറ്റും സമ്മാനമായി നലകി റീജിയണ്‍ ആദരിക്കുന്നതാണ്.കൂടാതെ എല്ലാ മത്സര ഇനങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഒന്നും,രണ്ടും,മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കേറ്റും സമ്മാനമായി ലഭിക്കുന്നതാണ്.
മത്സരങ്ങള്‍ക്ക് മുന്നോടിയായി അസോസിയേഷനുകളുടെ മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരിക്കും.വടംവലിയില്‍ ഒരു അസോസിയേഷനില്‍ നിന്ന് 7 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.ടീമിന്റെ ആകെ തൂക്കം
590kg ആയിരിക്കും. വടംവലിക്ക് മാത്രം ടീമൊന്നിന് 50 പൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
റീജണല്‍ കമ്മറ്റി സംഘടിപ്പിച്ച ഓള്‍ യു കെ 20-20. ക്രിക്കറ്റിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് സൗത്ത് ഈസ്റ്റ് റീജണല്‍കമ്മറ്റി വലിയ ആവേശ തിമര്‍പ്പില്‍ ആണ്.യു.കെ പ്രവാസി മലയാളി കായിക ചരിത്രത്തില്‍ വീണ്ടും ഒരു വിജയഗാഥ രചിയ്ക്കുവാനുള്ള വേദിയാക്കി മാറുകയാണ് സ്‌പോര്‍ട്‌സ് മീറ്റും വടംവലി മത്സരവും.
സൗത്താംപടനില്‍ റീജിയണല്‍ പ്രസിഡന്റ് ശ്രീ ജോമോന്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ ഔദ്യോഗിക യോഗത്തില്‍ വച്ച് റീജണല്‍ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക കമ്മറ്റിയേം തിരഞ്ഞെടുത്തു.
രക്ഷാധികാരി : മാത്യു ഡൊമനിക് ( ASM Slough)
ചെയര്‍മാന്‍ : ബിനു ജോസ് ( FMA Hampshire)
വൈസ് ചെയര്‍മാന്‍ : മാത്യു വുഗീസ്(Southumpton )
ജനറല്‍ കണ്‍വീനര്‍ : ജോമോന്‍ ചെറിയാന്‍ ( റീജണല്‍ പ്രസിഡന്റ്)
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ : ജിജോ അരയത്ത് ( റീജണല്‍ സെക്രട്ടറി)
ഫിനാന്‍സ് & രജിസ്‌ട്രേഷന്‍ : ജോഷി ആനിതോട്ടത്തില്‍(റീജണല്‍ ട്രഷറര്‍), വരുണ്‍ ജോണ്‍( ജോയിന്റ് ട്രഷറര്‍)
ഓഫീസ് നിര്‍വഹണം : ലിറ്റോ കോരുത്ത് ( റീജണല്‍ ജോയിന്റ് സെക്രട്ടറി )
ട്രാക്ക് &ഫീല്‍സ് ഇന്‍ചാര്‍ജ് : ലാലു ആന്റണി ( നാഷണല്‍ എകസിക്യൂട്ടിവ്), അനില്‍ വറുഗീസ്
വടംവലി കോ-ഓര്‍ഡിനേറ്റേഴസ്: ജോഷി സിറിയക്ക്,ആല്‍ബര്‍ട്ട് ജോര്‍ജ്.
അപ്പില്‍ കമ്മറ്റി: റോജിമോന്‍ വറുഗീസ്, അജിത്ത് വെണ്‍മണി, ജോമോന്‍ കുന്നേല്‍, മംഗളന്‍ വിദ്യാസാഗരന്‍
പി ആര്‍ ഒ: ബിബിന്‍ ഏബ്രഹാം
ജനറല്‍ കണ്‍വീനേഴസ് : ജൂബി സൈജു (WMCA WOKING), എഡ്വവിന്‍ ജോസ് (SEEMA Eastbourn), അരുണ്‍ മാത്യു(MISMA Burgess Hill), ടിനോ സെബാസ്റ്റ്യന്‍ (HUMCA Heywardsheath), ജോസഫ് വറുഗീസ്( RHYTHM Horsham), എബി ഏബ്രഹാം(MMA Maidstone), സോജന്‍ ജോസഫ്( Friends Ashford ), വിവേക് ഉണ്ണിത്താന്‍ (SANGEETHA UK), അനൂപ് കെ ജോസ് (Canterbury ), ബിജു ചെറിയാന്‍ (Sahrudhaya Kent ), സജി ലോഹിതദാസ് (KCWA CROYDON ), ഡോണ്‍ കൊച്ചുകാട്ടില്‍ ( FRIENDS Hampshire ), രാജു കുര്യന്‍ (MAP Portsmouth ), റെജീഷ് കുര്യന്‍ (FRIENDS Hampshire), മാര്‍ട്ടിന്‍ ( ASM Slough)
First Aid Incharge: Dr.അജയ് മേനോന്‍, പൊന്നില ഷാലു, ടെസി ദീപു, കീര്‍ത്തി ആരോമല്‍, നിത്യ രാജ്
ഫോട്ടോഗ്രാഫി : ഫോട്ടോജീന്‍സ് / ജിനു c വര്‍ഗീസ്

Address: Southampton Sports Centre
Thornhill Road
Southampton
SO16 7AY
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  • ഐ ഒ സി ഇപ്‌സ്വിച്ച് റീജിയന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions