ഇനി അടുത്തത് ഓണാഘോഷങ്ങളുടെ കാത്തിരുപ്പാണ് .
ഒരു ജനതയുടേയും സംസ്‌കാരത്തിന്റെയും തനിമയാര്‍ന്ന മധുരിക്കുന്ന ഒരടയാളപ്പെടുത്തലായ ഓണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അന്നും ഇന്നും എന്നും പോലെ അതിനുള്ള പണിപ്പുരയിലാണ് ലിംകയും
കുടുംബ ബന്ധങ്ങളും മൂല്യങ്ങളും വിളക്കിച്ചേര്‍ത്ത ഒരു പ്രവര്‍ത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക ഇപ്രാവശ്യവും ഊന്നല്‍ നല്‍കുന്നത് ഒരു കുടുംബാധിഷ്ഠിത ഓണാഘോഷങ്ങള്‍ക്കാണ്. സെപ്റ്റംബര്‍ 28, ശനിയാഴ്ച്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വിശാലമായ സ്‌കൂള്‍ അങ്കണവും അതിലും വിസ്തൃതമായ പരിസരങ്ങളും ഓണ വേദിക്കായി തയ്യാറെടുത്തു വരുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ഓണാഘോഷങ്ങള്‍ കലാ കായിക സാംസ്‌കാരിക പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും. നൈസര്‍ഗ്ഗിക സിദ്ധികളാല്‍ അതിസമ്പുഷ്ടമായ ലിവര്‍പൂള്‍ മലയാളികള്‍ ഒരുക്കുന്ന കലാപരിപാടികള്‍, ദേശീയ നിലവാരത്തിനപ്പുറം കിടപിടിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ തനിമയുടെ തനിയാവര്‍ത്തനം അന്വര്‍ത്ഥമാക്കുന്ന കായിക മല്‍സരങ്ങള്‍, നര്‍മ്മത്തില്‍ ചാലിച്ച ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്ന കലാവിഷ്‌കാരങ്ങള്‍, കൂടാതെ അതിവിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യം, അങ്ങിനെ പലതും. . . . ലിംക ഓണം 2019 നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം സുഷിപ്തവും വിഭവ സമ്പുഷ്ടവുമായ ലിംക ഒരുക്കുന്ന ഒരോണ സദ്യ, അതൊരു വേറിട്ട അനുഭവമായിരിക്കും.
ലിംക പ്രസിഡന്റ് ശ്രീ തമ്പി ജോസ്, സെക്രട്ടറി ശ്രീ രാജി മാത്യു, ട്രഷറാര്‍ ശ്രീ നോബിള്‍ ജോസ് എന്നിവര്‍ സംയുക്തമായി എല്ലാവരേയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്വാഗതം ലിംക 2019 ഓണാഘോഷങ്ങളിലേക്ക്.
കൂടുതല്‍ വിശദാംശങ്ങള്‍ക്കു ബിനു മൈലപ്ര - 07889134397, ബിജു പീറ്റര്‍ - 07970944925