ദേശീയം

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ആറാഴ്ചത്തേക്ക് പൊളിക്കില്ല, തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ തത്കാലം പൊളിക്കേണ്ടതില്ല. തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആറാഴ്ചത്തേക്കാണ് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരിക്കുന്നത്. അപ്പാര്‍ട്ട്മെന്റുകള്‍ അതുവരെ പൊളിച്ചുമാറ്റില്ല. താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി, അപ്പാര്‍ട്ട്മെന്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ജൂലൈ ആദ്യവാരം ബെഞ്ച് ഹര്‍ജി പരിഗണിക്കും. അവധി കഴിഞ്ഞ് ജൂലൈയിലാണ് കോടതി തുറക്കുക. അപ്പോള്‍ ഹര്‍ജിയുടെ കൂടുതല്‍ കാര്യങ്ങള്‍ കോടതി പരിഗണിക്കും. തീരപരിപാലനമേഖലയിലാണ് ഫ്ളാറ്റുകളെന്ന കാര്യം നിര്‍മാതാക്കള്‍ തങ്ങളെ അറിയിച്ചില്ലെന്നും പഞ്ചായത്ത് അനുമതി നല്‍കിയിരുന്നതാണെന്നും താമസക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിവയാണ് പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions