സ്പിരിച്വല്‍

ഫാ. വിപിന്‍ ചിറയില്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച.

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ജൂണ്‍ 15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിന്‍ ചിറയില്‍ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങുന്നത്.
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11:30 ഓടെ ശുശ്രുഷകള്‍ സമാപിക്കും.
ദിവ്യാകാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.
നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069,
ഷാജി-07737702264, ജിനോബി-07785188272

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham Uxbridge.

  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions