കണ്വന്ഷന് വേദിയിലെ ഭാഗ്യശാലികളെ തേടി യുകെകെസിഎ; കണ്‍വന്‍ഷന്‍ ടിക്കറ്റുകള്‍ക്കൊപ്പം സ്വര്‍ണ്ണ നാണയങ്ങള്‍!
ഈ മാസം ഇരുപത്തെട്ടാം തിയതി നടക്കുന്ന യുകെകെസിഎ കണ്‍വെന്‍ഷന്‍ ടിക്കറ്റുകള്‍ക്കൊപ്പം ഭാഗ്യവാന്‍മാര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം. ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മെയിന്‍ഗേയിറ്റിലായിരിക്കും രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉണ്ടാവുക. അവിടെ ടിക്കറ്റുകള്‍ ചെക്ക് ചെയ്ത് കൗണ്ടര്‍ ഫോയില്‍ സ്വര്‍ണ്ണ നിറമുള്ള പെട്ടിയില്‍ നിക്ഷേപിക്കുക. അവിടെ റിസ്റ്റ് ബാന്‍ഡുകള്‍ ലഭിക്കും. ബാന്‍ഡുകള്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ ഹാളിലേയ്ക്ക് പ്രവേശനമുണ്ടാകൂ. വൈകുനേരം ആറുമണിയോടെ സമ്മേളന ഹാളിലെത്തിക്കുന്ന സ്വര്‍ണ്ണപ്പെട്ടിയില്‍ നിന്ന് നറുക്കെടുത്ത് ഭാഗ്യശാലിയെ തിരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി ഒരു പവനും രണ്ടാം സമ്മാനമായി അരപവനും മൂന്നാം സമ്മാനവുമായി കാല്‍പവന്‍ സ്വര്‍ണനാണയങ്ങളുമാണ് ലഭിക്കുക. നിര്‍ബന്ധമായും കൗണ്ടര്‍ഫോയിലില്‍ എല്ലാവരും പേരും ഫോണ്‍ നമ്പറും എഴുതണമെന്ന് സംഘാടകര്‍ അറിയിച്ചു.ടിക്കറ്റുകളുടെ വില്‍പ്പന അന്തിമ ഘട്ടത്തിലാണ്. 500 പൗണ്ടിന്റെ ഡയമണ്ട് ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റുക്കഴിഞ്ഞു. നൂറ് പൗണ്ടിന്റെ ടിക്കറ്റുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. കണ്‍വെന്‍ഷന്‍ സെന്ററിലെ സീറ്റുകള്‍ക്കനുസിച്ചാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. അതിനാല്‍ യൂണിറ്റുകളല്‍ നിന്നും എത്രയും പെട്ടെന്ന് ടിക്കറ്റുകള്‍ വാങ്ങണമെന്ന് സംഘാടകര്‍ അറിയിച്ചു.