വിദേശം

ഫേസ്ബുക്ക് ആസ്ഥാനത്ത് മാരകവിഷം; കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് ആസ്ഥാനത്ത് മാരക വിഷമായ സരിന്‍ വാതകം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. ഫേസ്ബുക്ക് ആസ്ഥാനത്തെ നാല് കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. കമ്പനിയുടെ സിലിക്കണ്‍ വാലിയിലെ തപാല്‍ സംവിധാനത്തില്‍ വിഷവാതകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. പക്ഷാഘാതം, ബോധക്ഷയം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന മാരകമായ വിഷമാണ് സരിന്‍ .

ഇന്നലെ രാവിലെ സംശയാസ്പദമായി കണ്ട പായ്ക്കറ്റിലാണ് സരിന്‍ സാന്നിധ്യം കണ്ടെത്തിയത്. ഈ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആളുകള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്കിലേക്ക് എത്തുന്ന എല്ലാ പായ്ക്കറ്റുകളും പരിശോധിക്കാറുണ്ട്. ഇന്നലെ ഒരു പായ്ക്കറ്റില്‍ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് നാല് ഓഫിസുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത്.

സ്ഥിതിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ബോധ്യപ്പെട്ടതോടെ ഉച്ചതിരിഞ്ഞ് മൂന്നു കെട്ടിടങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എഫ്.ബി.ഐ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.‘ജീവനക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും, സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം പുറത്തു വിടുമെന്നും’ ഫേസ്ബുക്ക് വക്താവ് ആന്റണി ഹാരിസണ്‍ പറഞ്ഞു. മനുഷ്യന്റെ നാഡീ സംവിധാനത്തെ ബാധിക്കുന്ന സരിന്‍ പെട്ടെന്നു തന്നെ മരണകാരണമാകും. ഐക്യരാഷ്ട്രസംഘടന കൂട്ടനശീകരണ ആയുധങ്ങളുടെ പട്ടികയില്‍പെടുത്തിയിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions