അസോസിയേഷന്‍

പുത്തന്‍ കര്‍മ്മപരിപാടികളില്‍ ആകൃഷ്ടരായി നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക് : മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു ജൂലൈ ഒന്ന് തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് മുപ്പത്തിയൊന്ന് ശനിയാഴ്ചവരെയുള്ള രണ്ടുമാസക്കാലം 'യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2019' ആയി ആചരിക്കപ്പെടുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.


യുക്മയിലേക്ക് കടന്നുവരാന്‍ താല്പര്യമുള്ള അസോസിയേഷനുകള്‍ക്ക് തങ്ങളുടെ എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ കൂടി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമയം ലഭ്യമാക്കുന്നതിനാണ് രണ്ടുമാസം ദൈര്‍ഘ്യമുള്ള മെമ്പര്‍ഷിപ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. യുക്മ ഭരണഘടന പ്രകാരം ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നാണ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്.


പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന അസോസിയേഷനുകള്‍ യുക്മയുടെ ഏത് റീജിയണ്‍ പരിധിയില്‍ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജിയണല്‍ പ്രസിഡന്റ്, റീജിയണില്‍ നിന്നുള്ള ദേശീയ ഭാരവാഹികള്‍, റീജിയണിലെ നാഷണല്‍ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുന്‍പ് പരിഗണിക്കുന്നതാണ്. നിലവില്‍ യുക്മ അംഗ അസോസിയേഷനുകള്‍ ഉള്ള പ്രദേശങ്ങളില്‍നിന്നും പുതിയ അംഗത്വ അപേക്ഷകള്‍ വരുന്ന സാഹചര്യങ്ങളില്‍, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടും, മുന്‍കൂട്ടി അറിയിച്ചുകൊണ്ടുമാകും അംഗത്വം വിതരണം ചെയ്യുക.


അംഗത്വ അപേക്ഷകള്‍ക്കായി secretary.ukma@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. നിലവില്‍ നൂറ്റിഇരുപതോളം അസ്സോസിയേഷനുകളാണ് യുക്മയില്‍ അംഗങ്ങളായുള്ളത്. സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യു കെ യിലെ മലയാളി അസ്സോസിയേഷനുകള്‍ക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാന്‍ പാടില്ലെന്ന് 'മെമ്പര്‍ഷിപ്പ് ക്യാമ്പയി'നുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹകസമിതി അഭിപ്രായപ്പെട്ടു.


നൂറ് പൗണ്ടാണ് യുക്മ അംഗത്വ ഫീസ്. ഇതില്‍ അന്‍പത് പൗണ്ട് അതാത് റീജിയണല്‍ കമ്മറ്റികള്‍ക്ക് ദേശീയ കമ്മറ്റി നല്‍കുന്നതായിരിക്കും. മുന്‍കാലങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് തീര്‍പ്പു കല്പിക്കപ്പെടാതെ പോയിട്ടുള്ള അപേക്ഷകരും പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരങ്ങള്‍ക്ക് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions