ഭാര്യ തന്നെ ചതിക്കുവെന്ന സംശയം കലശലായതോടെ സൗദിയില്‍ നിന്നു നാട്ടിലെത്തിയ യുവാവ് ഭാര്യവീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി. സൗദിയില്‍ ജോലി ചെയ്തു വന്നിരുന്ന പാക് പൗരന്‍ അജ്മലാണ് ഭാര്യാഗൃഹത്തിലെ ഒന്‍പതു പേരെ കൊലപ്പെടുത്തിയത്.
ഭാര്യയെ സംശയിച്ച് നാട്ടിലെത്തിയ അജ്മല്‍ തന്റെ പിതാവിനെയും സഹോദരനെയും കൂട്ടിയാണ് മുള്‍ട്ടാനിലുള്ള ഭാര്യ വീട്ടില്‍ എത്തിയത്. അവിടെ വച്ച് തര്‍ക്കമുണ്ടാകുകയും ഭാര്യയ്ക്കു നേരെ തോക്കു ചൂണ്ടുകയുമായിരുന്നു. ഇതിനിടെ, മക്കളെ രക്ഷിക്കാന്‍ തോക്കിന് മുന്നില്‍ കയറി നിന്ന ഭാര്യാ മാതാവിനെയും സഹോദരിയെയും വെടിവെച്ചിട്ടു. തുടര്‍ന്ന് വീട്ടിലെ അഞ്ചുപേരെക്കൂടി ഇയാള്‍ വെടിവെച്ചു വീഴ്ത്തി.
അജ്മലിനൊപ്പം എത്തിയ പിതാവും സഹോദരനും കുടുംബത്തിലെ മറ്റുള്ളവരെ മുറിയില്‍ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. അജ്മലിന്റെ രണ്ടു മക്കളും മറ്റ് രണ്ട് സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്.
ഇതിനിടെ, നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ക്കു നേരെയും അജ്മല്‍ നിറയൊഴിച്ചു. സംഭവത്തില്‍ അജ്മലിനെയും പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തു.