ലണ്ടന്‍ : കിരീടം സ്വപ്നം കണ്ടെത്തിയ പാകിസ്ഥാനു ഇന്ത്യ കൊടുത്ത പണിയാണ് പണി. ഒപ്പം ഇംഗ്ളീഷ് ബാറ്റ്‌സ്മാന്മാരും. ഓസ്‌ട്രേലിയയും ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ കടന്നതോടെ നാലാം സ്ഥാനക്കാരായി എത്താമെന്ന പാക് മോഹം പൊലിഞ്ഞു. ഗ്‌ളീഷ് ഇംഗ്‌ളീഷ് പട 119 റണ്‍സിന് ന്യൂസിലാന്‍ഡിനെ തകര്‍ത്തതോടെയാണ് പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും കെട്ടത്. ഇനി മഹാത്ഭുതം സംഭവിച്ചാലും പാകിസ്ഥാന് രക്ഷയില്ല.
ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നുവെങ്കില്‍ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ എളുപ്പത്തിലാക്കുമായിരുന്നു. ഇന്ത്യ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ വിധി ന്യൂസിലാന്‍ഡിനെ ആശ്രയിച്ചായിരുന്നു. ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡ് വന്‍ മാര്‍ജിനില്‍ വിജയം നേടിയിരുന്നുവെങ്കില്‍ പാക്കിസ്ഥാന്റെ സാധ്യതകള്‍ വീണ്ടു തെളിയുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ വിജയം നേടിയതോടെ പാക്കിസ്ഥാന്റെ സെമി സ്വപ്നം തകര്‍ന്നു ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെതിരെ വിജയിക്കുകയും, ബംഗ്ളാദേശിനെതിരെ പാക്കിസ്ഥാന്‍ വിജയം നേടുകയും ചെയ്തിരുന്നുവെങ്കില്‍ പച്ചപ്പട ഇംഗ്ലണ്ടിനെ മറികടന്നു സെമിപ്രവേശം സാധ്യമാകുമായിരുന്നു. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ വിജയത്തോടെ എല്ലാം തകിടം മറിഞ്ഞു.
ബംഗ്ളാദേശിനെതിരായ അവസാന മത്സരത്തില്‍ പാക്കിസ്ഥാന് മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെയാണ്. പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 300 റണ്‍സ് മാര്‍ജിനില്‍ ബംഗ്ളാദേശിനെ കീഴടക്കണം. അതായത് പാക്കിസ്ഥാന്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ ബംഗ്ളാദേശിനെ പൂജ്യത്തിന് പുറത്താക്കണം.
പാക്കിസ്ഥാന്‍ ഒരു 350 റണ്‍സ് സ്‌കോര്‍ ചെയ്യുകയും, ബംഗ്ളാദേശിനെ 311 റണ്‍സിന് കീഴടക്കുകയും ചെയ്യണം. ഇനി പാക്കിസ്ഥാന്‍ 400 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ 84 നോ, അതിനു താഴെയോ സ്‌കോറില്‍ ബംഗ്ളാദേശിനെ പുറത്താക്കണം. നിലവില്‍ പാക്കിസ്ഥാന് -0.792 ആണ് നെറ്റ് റണ്‍ റേറ്റ്. ന്യൂസിലാന്‍ഡിന് +0.175 ആണ്.