വിദേശം

മഴകളിച്ചാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ! ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ആശങ്കയില്‍

ലണ്ടന്‍ : ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . സെമി ഫൈനലിന് ഭീഷണിയായി മഴ ഉണ്ടാകുമെന്ന പ്രവചനമുണ്ട്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ
സെമി ഫൈനല്‍ മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെര്‍മിങ്ഹാമില്‍ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസര്‍വ് ഡേയായി ഒരുക്കിയിരിക്കുന്ന വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ രണ്ടു ദിവസങ്ങളിലും മഴ പ്രവചിക്കപ്പെടുമ്പോള്‍ ഓസ്‌ട്രേലിയക്ക് സന്തോഷമാണ്. അതു പോലെ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്ന ഇന്ത്യയ്ക്കും ഇതും ഗുണകരമാണ്. എന്നാല്‍ എതിര്‍പക്ഷത്തുള്ള ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും ഇത് നിരാശയാണ് സമ്മാനിക്കുന്നത്. സെമിഫൈനലിന്റെ അന്നും റിസര്‍വ് ഡേയിലും മഴ പെയ്താല്‍ നിലവില്‍ മാച്ചില്‍ ഉയര്‍ന്ന പൊസിഷനിലുള്ള ടീമിനായിരിക്കും നേട്ടമുണ്ടാകുന്നത്. ഇവിടെ ഇത് ഓസ്‌ട്രേലിയ ആയതിനാലാണ് ഇംഗ്ലണ്ടിന് നഷ്ടം സംഭവിക്കുന്നത്.


ഇതു പോലെ തന്നെ നിലവില്‍ ന്യൂസിലന്‍ഡിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സെമി ഫൈനല്‍ മത്സര ദിനത്തിലും റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ നേട്ടുമുണ്ടാകാന്‍ പോകുന്നത്. ഓരോ വണ്‍ഡേ മാച്ചിനും എട്ട് മണിക്കൂറാണ് അനുവദിക്കാറുള്ളത്. കളിക്കിടെ മഴ പെയ്താല്‍ അത് നിര്‍ത്തി വയ്‌ക്കേണ്ടി വരും. ഈ എട്ട് മണിക്കൂറിനിടെ കാലാവസ്ഥ മെച്ചപ്പെട്ടാല്‍ കളി പുനരാരംഭിക്കുകയും ചെയ്യും. മിക്ക ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളും രാവിലെ 10.30ന് ആരംഭിച്ച് വൈകുന്നേരം 6.30 അവസാനിക്കുകയാണ് പതിവ്. മഴ കാരണം മത്സരം നിര്‍ത്തി വയ്ക്കുകയും ഈ സമയത്തിനിടെ കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുകയാണ് പതിവ്.

തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഐസിസി ഗ്രൂപ്പ് ഫിക്‌സ്ചറുകള്‍ക്ക് റിസര്‍വ് ഡേ അനുവദിക്കാറില്ല. മഴ കാരണം കളി നിന്നാല്‍ കാലാവസ്ഥ മെച്ചപ്പെട്ട് കളി തുടരാന്‍ അടുത്ത ദിവസം അനുവദിക്കുന്ന സംവിധാനമാണ് റിസര്‍വ്‌ഡേ. സാധാരണ മാച്ച് സെക്കന്‍ഡ് ഇന്നിംഗ്‌സിനു മുമ്പോ അല്ലെങ്കില്‍ ബോള്‍ ചെയ്യുന്നതിന് മുമ്പോ മഴ കാരണം റദ്ദാക്കേണ്ടി വന്നാല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതായി കണക്കാക്കും. എന്നാല്‍ മാച്ച് രണ്ടാം ഇന്നിങ്‌സിലാണ് കടുത്ത മഴ കാരണം നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നതെങ്കില്‍ ഡക്ക് വര്‍ത്ത് ല്യൂയിസ് സ്റ്റേണ്‍ മെത്തേഡ് അനുസരിച്ചാണ് തീരുമാനമെടുക്കുന്നത്.

ഗ്രൂപ്പ് സ്റ്റേജില്‍ എക്‌സ്ട്രാ ടൈം ഇത് പ്രകാരം അനുവദിക്കാം. സാധാരണ മത്സങ്ങള്‍ക്ക് റിസര്‍വ് ഡേ അനുവദിക്കാറില്ലെങ്കിലും സെമി ഫൈനലുകള്‍ക്കും ഫൈനലിനുമാണ് സാധാരണയായി ഐസിസി റിസര്‍വ് ഡേ അനുവദിക്കുന്നത്. മഴ കാരണം കളി മുടങ്ങിയാല്‍ തുടര്‍ന്നുള്ള ദിവസം റിസര്‍വ് ഡേയായി അനുവദിച്ച് ശേഷിക്കുന്ന കളി തുടരാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. ഇപ്രാവശ്യത്തെ ലോകകപ്പ് ഗ്രൂപ്പില്‍ മുന്‍ മത്സങ്ങള്‍ പ്രകാരം ഇന്ത്യക്ക് പുറകില്‍ രണ്ടാമതാണ് ഓസ്‌ട്രേലിയ നിലകൊള്ളുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന് മൂന്നാമത് മാത്രമാണ് സ്ഥാനമെന്നതാണ് ഇംഗ്ലണ്ട് ആരാധകരുടെ ഉറക്കം കെടുത്തുന്നത്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions