Don't Miss

ഗോവയില്‍ വിവാഹപൂര്‍വ എച്ച്‌ഐവി ടെസ്റ്റ്


അതിവേഗം ടൂറിസം കേന്ദ്രമായി മാറുന്ന ഗോവയില്‍ വിവാഹ രജിസ്ട്രേഷന് ഇനി എച്ച്ഐവി ടെസ്റ്റ് നടത്തണമെന്ന് തീരുമാനം. വിവാഹത്തിന് മുമ്പ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി. രാജ്യത്ത് തന്നെ ഏറ്റവും ചെറിയ സംസ്ഥാനമെന്ന് നിലയില്‍ ഗോവക്ക് മറ്റ് സംസ്ഥാനങ്ങളെ വഴിക്കാട്ടാനാകുമെന്ന് റാണെ പറഞ്ഞു. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പൊതുജനാരോഗ്യ നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുമെന്ന് റാണെ മാധ്യമങ്ങളോട് വ്യക്തമാക്കി.


വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ 2006ല്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഡയഗ്നോസ്റ്റിക് ലബോറട്ടറികളും രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും സ്പാ സെന്ററുകളെ നിയന്ത്രിക്കുമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions