അസോസിയേഷന്‍

കലയുടെ കേളി കൊട്ടുയര്‍ന്ന സംസ്‌കൃതി 2019 ദേശീയ കലാമേളക്ക് ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ ഉജ്ജ്വല പരിസമാപ്തി

ബര്‍മിംങ്ങ്ഹാം: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിടേജിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി ജൂലൈ 6 ശനിയാഴ്ച ബര്‍മ്മിങ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള വിവിധ സാംസ്‌കാരിക വേദികളില്‍ വച്ച് വിപുലമായ രീതിയില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി നടത്തപ്പെട്ടു. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു 9 മണിയോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മത്സാരാര്‍ത്ഥികള്‍ ചെസ്റ്റ് നമ്പര്‍ കൈപ്പറ്റി. ഹൈന്ദവദര്‍ശനത്തിലൂന്നിയുള്ള കലാമാമാങ്കത്തില്‍ യു കെ യിലെ ഹൈന്ദവ സമാജങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കലാമത്സരങ്ങളില്‍ സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ എന്നി തലങ്ങളിലായി നൃത്തം,സംഗീതം,ചിത്രരചന,കഥാരചന,പ്രസംഗം,,തിരുവാതിര,ഭജന,ലഘുനാടകം, ചലചിത്രം എന്നിങ്ങനെ വിവിധ മേഖലകളില്‍ വളരെ വാശിയേറിയ മത്സരങ്ങളാണ് നടന്നത്. രാവിലെ 10 മണിക്കാരംഭിച്ച മത്സരങ്ങള്‍ മത്സരാര്‍ത്ഥികളുടെ ബാഹുല്യം കാരണം രാത്രി 8 മണിവരെ നീണ്ടുനിന്നു. ഓരോ ഇനവും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു. വിധികകര്‍ത്താക്കളായി യു കെ യിലെ നൃത്താദ്ധ്യപികര്‍ ദീപാ നായര്‍ , ആരതി അരുണ്‍ എന്നിവര്‍ കലാമേളയിലുടനീളം സന്നിഹിതരായിരുന്നു.

മത്സരങ്ങള്‍ക്ക്‌ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി നമുക്കേവര്‍ക്കും സുപരിചിതനായ രാജമാണിക്യം IAS പങ്കെടുത്തു . ഉത്ഘാടന പ്രസംഗത്തില്‍ കലാമേളകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. പ്രശാന്ത് രവി സ്വാഗതം ആശംസിച്ചു . പ്രവാസ ലോകത്ത് വിവിധ മേഖലകളില്‍ കഴിവ്‌തെളിയിച്ച ഒരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയും ആദരിക്കുകയും എന്നുള്ളതാണ് സംസ്‌കൃതിയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ചെയര്‍മാന്‍ ഗോപകുമാര്‍ വ്യക്തമാക്കി. നാഷണല്‍ കൗണ്‍സിലിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും സുരേഷ് ശങ്കരന്‍കുട്ടി വിശദമാക്കി. സമ്മേളനന്തരം വിജയികള്‍ക്കും ,കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നല്കി ആദരിച്ചു. സംസ്‌കൃതി 2019 ല്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും അഭിലാഷ് ബാബു നന്ദിപ്രകാശിപ്പിച്ചു . അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും പരസ്പരം നന്ദിചൊല്ലിപ്പിരിഞ്ഞു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions