Don't Miss

വിമാനത്തിലിരുന്ന് മലയാളി യുവാവിന്റെ പുകവലി; പിടിച്ചപ്പോള്‍ വിചത്രന്യായം


മുംബൈ : വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ കൈയോടെ പിടികൂടി. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു.

രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന വിചിത്ര ന്യായമാണ് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്.


അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു. സമീപകാലത്തു വെള്ളമടിച്ചു ജീവനക്കാരോട് മോശമായി പെരുമാറിയ മലയാളിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions