സ്പിരിച്വല്‍

സീറോ മലബാര്‍ വാല്‍സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക

വാല്‍ത്സിങ്ങാം: പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യു കെ യിലേക്ക് മാതൃനിര്‍ദ്ദേശത്തില്‍ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭ നടത്തുന്ന മൂന്നാമത് തീര്‍ത്ഥാടനത്തില്‍ വന്‍ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. അതിനാലെ തന്നെ ഗതാഗത അസൌകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി തീര്‍ത്ഥാടനത്തിനു എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്‌സ് നല്കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് കോള്‍ചെസ്റ്ററിലെ തീര്‍ത്ഥാടന സംഘാടക സമിതി പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ തൊട്ടടുത്ത സ്ഥലത്തായി (ആറേക്കര്‍) വിസ്തൃതമായ സൗജന്യ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഘാടകര് തയ്യാറാക്കിയിട്ടുള്ള കോച്ച് പാര്‍ക്കിങ്ങിലേക്കുള്ള റൂട്ട് മാപ്പ് കോച്ചില്‍ വരുന്നവര്‍ പാലിക്കണം. ഗതാഗത നിര്‍ദ്ദേശങ്ങളുമായി റോഡരികില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സഹായവും നിര്‍ദ്ദേശവുമായി വോളണ്ടിയേഴ്‌സും വഴിയില്‍ ഉണ്ടായിരിക്കും.

പരിസരം മലീമസമാക്കാതെ ഓരോ തീര്‍ത്ഥാടകരും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കുക. മരുന്നുകള്‍ അവരവരുടെ കൈവശം കരുതുവാന്‍ മറക്കരുത്. തീര്‍ത്ഥാടകര്‍ക്കായി പ്രാഥമിക ചികിത്സക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു.


തീര്‍ത്ഥാടന പ്രദക്ഷിണത്തില്‍ മരിയ പുണ്യ ഗീതങ്ങള്‍ ആലപിച്ചും, പരിശുദ്ധ ജപമാല സമര്‍പ്പിച്ചും, ഭയ ഭക്തി ബഹുമാനത്തോടെ മറ്റുള്ള തീര്‍ത്ഥാടകര്‍ക്ക് മാതൃകയും, പ്രോത്സാഹനവുമായി താന്താങ്ങളുടെ ഗ്രൂപ്പുകളില്‍ ചിട്ടയോടെ നടന്നു നീങ്ങേണ്ടതാണ്. നിരകള്‍ വിഘടിക്കാതെയും, വേറിട്ട കൂട്ടമായി മാറാതിരിക്കുവാനും അതാതു കമ്മ്യുനിട്ടികള്‍ തന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മുത്തുക്കുടകള്‍ ഉള്ളവര്‍ കൊണ്ടുവന്നാല്‍ തീര്‍ത്ഥാടനം കൂടുതല്‍ വര്‍ണ്ണാഭമാക്കാവുന്നതാണ്.

സ്വാദിഷ്ടമായ ചൂടന്‍ ഭക്ഷണങ്ങള്‍ ചാപ്പല്‍ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ് സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ലഭ്യക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏവര്‍ക്കും താമസം അധികം വരുത്താതെ ഭക്ഷണം നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

20 നു രാവിലെ 9 മണി മുതല്‍11 മണി വരെ ആരാധനയും സ്തുതിപ്പും തുടര്‍ന്ന് 11 മുതല്‍ 12 മണി വരെ പ്രമുഖ ധ്യാന ഗുരു ഫാ. ജോര്‍ജ്ജ് പനക്കല്‍ മരിയന്‍ പ്രഘോഷണവും നടത്തും. ഉച്ചക്ക് 12 മുതല്‍ 12:45 മണിവരെ കുട്ടികളെ അടിമ വെക്കുന്നതിനും, ഭക്ഷണത്തിനായുള്ള ഇടവേളയുമാണ്. കുട്ടികളെ അടിമ വെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വോളണ്ടിയെഴ്‌സില്‍ നിന്നും കൂപ്പണ്‍ മുന്‍ കൂട്ടി വാങ്ങിയ ശേഷം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

തുടര്‍ന്ന് 12:45 ന് ആമുഖ പ്രാര്‍ത്ഥനയും തുടര്‍ന്ന് മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, മരിയ ഭക്തര്‍ തീര്‍ത്ഥാടനം ആരംഭിക്കും.

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യ കാര്‍മികനായി മാര്‍ സ്രാമ്പിക്കല്‍ പിതാവ് നേതൃത്വം വഹിക്കും. വികാരി ജനറാളുമാരോടൊപ്പം യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും.

യു കെ യിലെ മുഴുവന്‍ മാതൃ ഭക്തരും ശനിയാഴ്ച തീര്‍ത്ഥാടനത്തില്‍ അണി നിരക്കുമ്പോള്‍ വാല്‍ത്സിങ്ങാം മലയാള മാതൃ സ്‌തോത്രങ്ങളാല്‍ മുഖരിതമാവും.

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുന്നവര്‍ ഈ തീര്‍ത്ഥാടന ദൗത്യം അനുഗ്രഹ പൂരിതമാകുവാന്‍ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാന്‍ തോമസ് പാറക്കണ്ടത്തില്‍, ഫാ ജോസ് അന്ത്യാംകുളം എന്നിവര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയോത്സവത്തിനു അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി തീര്‍ത്ഥാടനത്തിനു നേതൃത്വം നല്കുന്ന ആതിഥേയരായ ഈസ്റ്റ് ആംഗ്ലിയായിലെ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി അറിയിച്ചു.


തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.


THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES

NORFOLK, LITTLE WALSINGHAM, NR22 6AL


  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions