സ്പിരിച്വല്‍

വാല്‍ത്സിങ്ങാം തീര്‍ത്ഥാടന പ്രോമോ റിലീസ് ചെയ്തു

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിനാമുഖമായി നിര്‍മ്മിച്ച പ്രോമോ റിലീസ് ചെയ്തു. പ്രത്യുത പ്രോമോയിലൂടെ അനുഗ്രഹ പെരുമഴ സദാ പൊഴിയുന്ന, കരുണയുടെയും സാന്ത്വനത്തിന്റെയും അനുഭവമേകുന്ന മാതൃ പുണ്യകേന്ദ്രമായ വാല്‍സിംഗാമിലേക്ക് രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യു കെ യിലെ മുഴുവന്‍ മാതൃ ഭക്തരെയും ക്ഷണിക്കുവാനും, ഇംഗ്ലണ്ടിലെ 'നസ്രേത്ത്' എന്ന മാതൃ പുണ്യ സന്നിധേയത്തെ പ്രഘോഷിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്.

യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി മൂന്നുനാള്‍ മാത്രം ബാക്കിയിരിക്കെ, തീര്‍ത്ഥാടന വിജയത്തിനുള്ള പ്രാര്‍ത്ഥനാമഞ്ജരിയുമായി ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഈ തീര്‍ത്ഥാടനത്തിന്റെ സംഘാടകരും, പ്രസുദേന്തിമാരുമായ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കമ്മ്യുണിറ്റിയായ കോള്‍ചെസ്റ്റര്‍, വന്നെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങള്‍ക്കുമുള്ള അവസാന വട്ട പണികളിലാണ്.

ശനിയാഴ്ച രാവിലെ 9 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍ ആരംഭിക്കും.11 മണിക്ക് പ്രശസ്ത ധ്യാന ഗുരു ഫാ. ജോര്‍ജ്ജ് പനക്കല്‍ മരിയന്‍ പ്രഘോഷണം നടത്തും. 10 മണി മുതല്‍ കുട്ടികളെ മാതൃ സന്നിധിയില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

12 മണിയോടെ മരിയന്‍ പ്രഘോഷണത്തിനു ശേഷം ഭക്ഷണത്തിനായുള്ള ഇടവേളയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വാദിഷ്ഠവും, ചൂടുള്ളതുമായ നാടന്‍ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുവാനുള്ള കലവറ തയ്യാറായി എന്ന് തീര്‍ത്ഥാടക കമ്മിറ്റി അറിയിച്ചു.

12:45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്,വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മാതൃ സ്‌നേഹത്തിന്റെ പ്രഘോഷണവുമായി തീര്‍ത്ഥാടനം ആരംഭിക്കും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ഉച്ച കഴിഞ്ഞു 2:45 നു കൊണ്ടാടുന്ന ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ മോണ്‍സിഞ്ഞോര്‍മാരും, യു കെ യുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ മലയാളികള്‍ക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോള്‍ചെസ്റ്റര്‍ കമ്മ്യുനിട്ടിഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.


THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES

NORFOLK, LITTLE WALSINGHAM, NR22 6AL


പ്രോമോ വീഡിയോ

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions