Don't Miss

കളിച്ചു നടന്നതുമതി; ഇനിയെങ്കിലും വീട് നോക്ക് ! ധോണിയോട് മാതാപിതാക്കള്‍

ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയോടൂ കൂടി എംഎസ് ധോണിയുടെ വിരമിക്കലാണ് എങ്ങും ചര്‍ച്ചകള്‍ . ബിസിസിഐ പ്രതിനിധി ഈ വിഷയത്തില്‍ ധോണിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് ധാരണയില്ല . എന്നാല്‍ ധോണിയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ട കാര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു.

ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി കളി തുടരണമെന്ന് ഞാന്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ അതിനെ എതിര്‍ത്തു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍, ഇത്രയും നാള്‍ ഈ വലിയ കുടുംബത്തെ നോക്കിയ നിങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി അത് തുടര്‍ന്നൂടേയെന്ന് ഞാന്‍ ആവശ്യപ്പെട്ടു– കേശവ് ബാനര്‍ജി വ്യക്തമാക്കി.

അതേസമയം ജൂലായ് 19-ന് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പര്യടനത്തില്‍ വിശ്രമം അനുവദിക്കുകയാകും സെലക്ടര്‍മാര്‍ ചെയ്യുക. മാതാപിതാക്കളുടെ നിലപാട് പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളില്‍ അടക്കം ട്രോളുകളും സജീവമായിരിക്കുകയാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions