അസോസിയേഷന്‍

ബേപ്പൂര്‍ സുല്‍ത്താന് സ്മരണാഞ്ജലിയുമായി ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു


ജ്വാല ഇമാഗസിന്‍ കെട്ടിലും മട്ടിലും കൂടുതല്‍ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നു.

കേരളത്തില്‍ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലില്‍, പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ നേരിടുവാന്‍ യുക്മ പോലുള്ള ദേശീയ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.

എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങള്‍ രചനകളെ കൂടുതല്‍ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ 'വിദേശ വിചാരം' എന്ന കാര്‍ട്ടൂണ്‍ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീര്‍ണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്‌കോര്‍ട്ട് എന്ന കഥയും 'ജ്വാല' എഡിറ്റോറിയല്‍ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസില്‍ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു.

ജ്വാലയുടെ മുന്‍ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂര്‍ സോമന്റെ 'വര്‍ഷമേഘങ്ങള്‍' എന്ന കവിതയും ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യല്‍ മീഡിയകളില്‍ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇമാഗസിന്‍ ജൂലൈ ലക്കം സാഹിത്യ രചനകളാല്‍ സമൃദ്ധമാണ്.

പ്രമുഖ സാഹിത്യകാരന്‍ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്‌ക്കാരിക വിഭാഗമായ യുക്മ സാംസ്‌ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇമാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇമാഗസിന്റെ ജൂലൈ ലക്കം വായിക്കുക

https://issuu.com/jwalaemagazine/docs/july_2019

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions