സ്പിരിച്വല്‍

ദൈവവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ തിരുനാളും തീര്‍ത്ഥാടന പദയാത്രയും ഞായറാഴ്ച ഷെഫീല്‍ഡില്‍

ഷെഫീല്‍ഡ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിപിയായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ഞായറാഴ്ച ഷെഫീല്‍ഡില്‍ വച്ച് നടക്കും.

ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റും (എം.സി.വൈ.എം) സംയുക്തമായിട്ടാണ് തീര്‍ത്ഥാടന പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഷെഫീല്‍ഡ് സെന്റ്.തോമസ് മൂര്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് തീര്‍ത്ഥാടന പദയാത്ര സെന്റ്. പാട്രിക് ദേവാലയത്തിച്ചേര്‍ന്നതിന് ശേഷം വി.കുര്‍ബ്ബാനയും അതിനെ തുടര്‍ന്ന് അനുസ്മരണ സമ്മേളനവും, നേര്‍ച്ച വിളമ്പും നടത്തപ്പെടുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, റവ.ഫാ. ജോണ്‍സണ്‍ മനയില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കും. തീര്‍ത്ഥാടന പദയാത്രയിലും തിരുക്കര്‍മ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുകൊള്ളുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


പദയാത്ര ആരംഭിക്കുന്ന ദേവാലയത്തിന്റെ വിലാസം:

St. Thomas Church,

S5 9NB.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions