സുരക്ഷാ ഭീഷണിയുടെ ഭാഗമായി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ ബ്രിട്ടീഷ് എര്‍വെയ്സ് വിമാനങ്ങളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കെയ്റോയിലേക്ക് വിമാനം കയറാന്‍ എത്തിയ യാത്രക്കാരോട് ഫ്ലൈറ്റ് റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് റദ്ദാക്കിയതെങ്കിലും എന്താണ് കൃത്യമായ കാരണം എന്നതിന് വ്യക്തതയില്ല. ഒരാഴ്ചത്തേക്ക് കെയ്റോയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. കെയ്റോ എയര്‍പോര്‍ട്ടിന് ഇതുവരെ ബ്രിട്ടീഷ് എയര്‍ലൈന്‍സ് നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്ന് അവര്‍ അറിയിച്ചു.
ബ്രിട്ടീഷ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത് സുരക്ഷയുടെ ഭാഗമായി തങ്ങള്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നാണ്. എന്നാല്‍ ഈജിപ്തിലെ ഐഎസ് പ്രര്‍ത്തനങ്ങളും ഭീഷണിയുമാണ് സുരക്ഷാ ഭീതിയ്ക്കു കാരണമെന്ന് സൂചനയുണ്ട്.
പെട്ടെന്ന് വിമാനം റദ്ദാക്കിയത് ഇരുവശത്തേക്കും ആറ് സര്‍വീസുകളിലായി ടിക്കറ്റ് ബുക്ക് ചെയ്ത 2400 യാത്രക്കാരെ ഇത് ബാധിക്കും. അത്യാവശ്യ യാത്രക്കാര്‍ക്ക്ഈജിപ്ത് എയറിന്റെ സേവനം ഉപയോഗിക്കാമെന്നാണ് അധികൃതരുടെ ഉപദേശം. ജൂലൈ 31ഓടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചതായി യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സയും കെയ്റോ യിലേക്കുള്ള ഫ്ലൈറ്റുകള്‍ ശനിയാഴ്ച റദ്ദാക്കിയിരുന്നു. എന്നാല്‍ അവര്‍ ഞായറാഴ്ച സര്‍വീസുകള്‍ പുനരാരംഭിച്ചു.
2015 ല്‍ തീവ്രവാദികള്‍ ഈജിപ്തിലെ ഷാര്‍ എല്‍ -ഷെയ്ഖ് വിമാനത്താവളത്തിലെ റഷ്യന്‍ മെട്രോജെറ്റിനു ബോംബിട്ടു 224 പേരെ കൊലപ്പെടുത്തിയിരുന്നു.