വിദേശം

17 യുഎസ് ചാരന്മാരെ പിടികൂടിയെന്ന് ഇറാന്‍; ചിലര്‍ക്ക് വധശിക്ഷ! തീക്കളിയെന്ന് വിലയിരുത്തല്‍


ഇറാന്‍- അമേരിക്കന്‍ പോര് കൂടുതല്‍ തീവ്രമാക്കി രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ പിടികൂടിയെന്നും ഇവരില്‍ ചിലര്‍ക്കു വധശിക്ഷ വിധിച്ചുവെന്നും ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിഐഎയുടെ വന്‍ചാരശൃംഖല തകര്‍ത്തുവെന്നും 17 പേരെ അറസ്റ്റ് ചെയ്തുവെന്നും ഇറാന്‍ ഇന്റലിജന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനല്‍ അറിയിച്ചു. അറസ്റ്റിലായ ചിലരെ വധശിക്ഷയ്ക്കു വിധിച്ചുവെന്നും മന്ത്രാലയ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍-അമേരിക്ക സംഘര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ ചാരന്മാര്‍ക്ക് വധശിക്ഷ വിധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

സാമ്പത്തികം, ആണവം, അടിസ്ഥാനസൗകര്യ വികസനം, സൈനികം, സൈബര്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരെയാണു ചാരപ്രവര്‍ത്തനത്തിനു പിടികുടിയിരിക്കുന്നത്. ഇവിടെനിന്ന് അതീവരഹസ്യമായ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിഐഎ നിയന്ത്രിച്ചിരുന്ന വമ്പന്‍ സൈബര്‍ ചാരനെറ്റ്‌വര്‍ക്ക് തകര്‍ത്തുവെന്ന് കഴിഞ്ഞ മാസം ഇറാന്‍ അറിയിച്ചിരുന്നു.


ഇരട്ടപൗരത്വമുള്ളവരാണ് യുഎസ് ചാരസംഘടനയ്ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ പിടിയിലായിട്ടുള്ളത്. എന്നാല്‍ ഇവര്‍ എത്ര പേരുണ്ടെന്നത് ഇറാന്‍ വ്യക്തമാക്കിയിരുന്നില്ല. യുഎസിനെ പരമാവധി പ്രകോപിപ്പിക്കുന്ന നീക്കമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായത്.


ട്രംപിന്റെ പ്രകോപനങ്ങള്‍ക്കു അതെ നാണയത്തിലാണ് ഇറാനറെ മറുപടി.
പക്വതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് വഷളാക്കുന്നത്.

ഇറാന്‍ -ബ്രിട്ടന്‍ വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎസ് ചാരവിഷയവും.
നാറ്റോയുടെ നേതൃത്വത്തിലോ ഇസ്രയേലിനെ ഉപയോഗിച്ചോ ഇറാനെതിരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആക്രമണം ഉണ്ടായാല്‍ മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ തുടച്ചു നീക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാക്കിനുമേല്‍ നാറ്റോ നടത്തിയ ആക്രമണം ആ രാജ്യത്തെ മാത്രമല്ല, ആ മേഖലയെ ആകെ ബാധിച്ചിരുന്നു. ഐ എസ് ആഗോള ഭീഷണിയായതും അതോടുകൂടിയാണ്. എന്നാല്‍ സൈനിക ശക്തിയില്‍ ലോകത്തു പതിനാലാം സ്ഥാനത്തുള്ള ഇറാനെ തൊടുന്നത് വലിയ തീക്കളിയാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions