ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നാളെ മുതല്‍ 28 വരെ തീയതികളില്‍ വിശുദ്ധ അല്‍ഫോന്‍സയുടെ തിരുനാള്‍ ഭക്തി ആദരപൂര്‍വം ആഘോഷിക്കുന്നു. വിശുദ്ധ അല്‍ഫോന്‍സയുടെ തിരുശേഷിപ്പ് കുടികൊള്ളുന്ന മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വെകുന്നേരം 5 . 30 മുല്‍ നൊവേന, വിശുദ്ധകുര്‍ബാനയും, ലദീഞ്ഞും തുടര്‍ന്ന് തിരുശേഷിപ്പ് വണക്കത്തിനായും അവസരം ഒരുക്കിയിരുന്നു. പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 28 വൈകുന്നേരം നാലുമണിമുതല്‍ ശുശ്രൂക്ഷകള്‍ ആരംഭിക്കുന്നതായിരിക്കും. തിരുക്കര്‍മങ്ങളിലും തിരുനാളിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഏവരേയും മദര്‍ ഓഫ് ഗോഡ് ദേവാലയ അങ്കണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ഫാ ജോര്‍ജ് തോമസ് ചേലക്കല്‍ അറിയിച്ചു.
വിലാസം
Greencoat RoadLeicesterLeicestershire
LE3 6NZ
United Kingdom