Don't Miss

5 ലക്ഷം പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടിയില്ല; ലണ്ടന്‍ വീടുവിപണിയെ ഉണര്‍ത്താന്‍ ബോറിസ്




ലണ്ടനിലെ വീടു വില താങ്ങാന്‍ കഴിയാത്തതാണ്. രണ്ടു ബെഡ് റൂം ഫ്‌ളാറ്റിന് മൂന്നര ലക്ഷം, മൂന്ന് ബെഡ് റൂം ഫ്‌ളാറ്റിന് നാലര ലക്ഷം അങ്ങനെയാണ് ഏതാണ്ട് ലണ്ടനിലെ വീടുവില. ഫസ്റ്റ് ടൈം ബയേഴ്‌സിന് അഞ്ചു ശതമാനം ഡെപ്പോസിറ്റ് ഇട്ടാല്‍ മതിയെങ്കിലും നാലരയും അഞ്ചു ലക്ഷം വീടുവിലയുടെ അഞ്ചുശതമാനവും അതിന് വരുന്ന സ്റ്റാമ്പ് ഡ്യുട്ടിയും കൂടിയാകുമ്പോള്‍ താങ്ങാന്‍ കഴിയാത്ത ഭാരമാണ്. നിലവില്‍ മൂന്നു ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ വാങ്ങൂന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന് സറ്റാമ്പ് ഡ്യൂട്ടിയില്ല. എന്നാല്‍ ലണ്ടനില്‍ ശരാശരി ഒരു രണ്ട് ബെഡ് റൂം വീടിന് പോലും മൂന്നു ലക്ഷത്തിന് മുകളിലാണ് പലയിടങ്ങളിലും വില. അതുകൊണ്ടു തന്നെ വീടുകള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് സാധാരണക്കാര്‍ക്ക്. എന്നാല്‍ അഞ്ചു ലക്ഷം വരെ വിലയുള്ള വീട് വാങ്ങുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന് സ്റ്റാമ്പ് ഡ്യൂട്ടി വേണ്ട എന്ന നയമാണ് പുതിയ സര്‍ക്കാറിന് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ ലണ്ടനിലുള്ള വര്‍ ആദ്യമായി അഞ്ചുലക്ഷത്തിന്റെ വീടു വാങ്ങിയാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയെന്ന ഭാരം ഒഴിവായിക്കിട്ടും. ലണ്ടന്‍കാര്‍ ഇങ്ങനെയൊരു പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്.

ഹൗസിങ് മാര്‍ക്കറ്റിലെ നിലവിലുള്ള മാന്ദ്യം ഒഴിവാക്കുന്നതാണ് ബോറിസ് ജോണ്‍സന്റെ പരിഗണനയിലുള്ള വിപ്ലവകരമായ ഈ നയം. ലണ്ടന്റെ പള്‍സ് ഏറ്റവും നന്നായി അറിയുന്ന നേതാവാണ് പുതിയ പ്രധാനമന്ത്രി. രണ്ടു തവണ ലണ്ടന്‍ മേയറായിരുന്ന ജോണ്‍സന് ലണ്ടനിലെ വീടുവിലയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം പരിഗണിക്കുന്നത്. ലേബറിന്റെ കോട്ടയാണ് ലണ്ടന്‍. എന്നാല്‍ അഞ്ചു ലക്ഷം പൗണ്ടിന്റെ വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടന്ന് വച്ചാല്‍ ലണ്ടനിലെ ലേബറിന്റെ കോട്ടകള്‍ ഇളക്കാനും ഹൗസിങ മാര്‍ക്കറ്റിനെ ഉണര്‍ത്താനും ബോറിസിന് കഴിയും. ലണ്ടു ലക്ഷത്തിന് ലണ്ടനില്‍ വീടു വാങ്ങുന്നവര്‍ സാധാരണക്കാരാണ്. അതുകൊണ്ട് അവര്‍ക്ക് ആശ്വാസമാകുന്നതാകും ബോറിസിന്റെ പുതിയ നീക്കങ്ങള്‍. കൂടാതെ എണ്‍പതിനായിരം വരെയുള്ള വരുമാനത്തിന് ഇരുപതു ശതമാനം നികുതിയെന്ന കാര്യം ജോണ്‍സന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അമ്പതിനായിരം വരെ വരുമാനമുള്ളവര്‍ക്കാണ് ഇരുപതു ശതമാനം നികുതി. അതായത 12000 പൗണ്ട് വരെ വരുമാനമുള്ളവര്‍ക്ക് നികുതി വേണ്ട. അതിന് ശേഷം അമ്പതിനായിരം വരെയുള്ള വരുമാനത്തിന് 20 ശതമാനമാണ് നികുതി. അതിന് മുകളില്‍ അമ്പതിനായിരം മുതല്‍ ഒന്നര ലക്ഷം വരെ വരുമാനമുള്ളവര്‍ 40 ശതമാനം നികുതി നല്‍കണം. എന്നാല്‍ എണ്‍പതിനായിരം വരെ ഇരുപതു ശതമാനം എന്നാണ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. അതായത് കൂടിയ നികുതി കൊടുക്കേണ്ടി വരും എന്ന കാരണം കൊണ്ട് വരുമാനം അമ്പതിനായരത്തില്‍ ഒതുക്കിയിരുന്നവരെ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ജോണ്‍സന്റെ പ്രഖ്യാപനം. നേഴ്‌സുമാര്‍ക്ക് ഇനി ഓവര്‍ ടൈം ജോലിക്ക് മടിക്കേണ്ടന്ന് സാരം. കൂടുതല്‍ ജോലി ചെയ്താല്‍ നാല്‍പതു ശതമാനം നികുതി കൊടുക്കണം എന്നു കരുതി ഓവര്‍ടൈമിന് മടിച്ചിരുന്നവര്‍ക്ക് ബോറിസ് ജോന്‍സന്റെ പ്രഖ്യാപനം വലിയ പ്രചോദനമാണ്. പറന്ന് ജോലി ചെയ്യാനുള്ള പ്രചോദനം.
ഇങ്ങനെപോയാല്‍ ജോണ്‍സണ്‍ യു.കെ. ഇക്കോണമിയെ വളര്‍ത്തും. കാരണം ബ്രക്‌സിറ്റ് മൂലം ഉണ്ടാകുന്ന നഷ്ടം ജനങ്ങള്‍ കൂടുതല്‍ ജോലി ചെയ്യുന്നതിലൂടെ ഒരു പരിധിവരെ നികത്താന്‍ കഴിഞ്ഞേക്കും.


സെപ്റ്റംബറില്‍ പുതിയ ചാന്‍സലര്‍ ബജറ്റ് അവതരണം നടത്തുമ്പോള്‍ പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആദ്യമായി വീടുവാങ്ങുന്നവരെ സഹായിക്കാന്‍ ഉതകുന്ന തരത്തിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി നയം ആവിഷ്കരിക്കേണ്ടതുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഉണര്‍വേകുകയാണ് ലക്‌ഷ്യം. ഇവിടെ വീടുവാങ്ങാന്‍ ആളില്ലാതെ വരുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് ബോറിസ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് വീട് ലഭിക്കുക എന്നതാണ് പരിഹാരം.
. അത് നടപ്പിലായാല്‍ മൂന്നുലക്ഷത്തോളം പേര്‍ക്കെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കപ്പെടും. രാജ്യത്തെ മൂന്നിലൊരു ഭാഗം വീടുകളുടെയും വില്‍പന സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഇതുവഴി ലണ്ടന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയും. ആളുകള്‍ക്ക് താങ്ങാവുന്ന ബാധ്യതയെ വരൂ. ജോലിസാധ്യതയും ലോകത്തെ പ്രധാന നഗരവുമെന്ന പ്രത്യേകതയുമുള്ള ലണ്ടന്‍ വീടുവിപണിയില്‍ വളര്‍ച്ചയിലെത്താന്‍ അതുപകരിക്കും.

ഉയര്‍ന്ന വിലയുള്ള വീടുകളുടെ വില്‍പനയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുന്ന കാര്യവും ആലോചനയിലുണ്ട്. 1.5 ദശലക്ഷം പൗണ്ടിന് മുകളില്‍ വിലയുള്ള വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമാക്കി കുറയ്ക്കുകയാണ് പരിഗണിക്കുന്നത്.

വീടുവാങ്ങാനെത്തുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions