എന്തുവില കൊടുത്തും ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി ബോറസ് ജോണ്‍സണ്‍ വാര്‍ കാബിനറ്റ് രൂപീകരിച്ചെന്ന് മാധ്യമങ്ങള്‍. ബ്രക്‌സിറ്റിനെ തീവ്രമായി പിന്തുണക്കുന്ന ആറുപേരാണത്രെ വാര്‍ കാബിനറ്റില്‍ ഉള്ളത്.
വിഖ്യാതമായ സര്‍വകക്ഷി സര്‍ക്കാറിന്റെ വാര്‍ കാബിനറ്റിന്റെ ഓര്‍മയിലാണ് വാര്‍ കാബിനറ്റ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിന്‍സറ്റ്ന്‍ ചര്‍ച്ചില്‍ നേതൃത്വം നല്‍കിയ വാര്‍ കാബിനറ്റില്‍ പ്രതിപക്ഷ നേതാവായിരുന്നു രണ്ടാമന്‍. അതുകൊണ്ടു ജോണ്‍സന്റെ പുതിയ കോര്‍ മന്ത്രിസഭാ കമ്മിറ്റിയെ വാര്‍ കാബിനറ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്ന് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന്‍ നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ പ്രതിപക്ഷത്തെക്കൂടി ചേര്‍ത്ത് മന്ത്രി സഭയുണ്ടാക്കുകയായിരുന്നു. ഹിറ്റ്‌ലറെ പ്രീതിപ്പെടുത്തി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ചേംബര്‍ ലേയിനെ മാറ്റിയാണ് ചര്‍ച്ചില്‍ പ്രധാനമന്ത്രിയായത്. അന്ന് ലേബര്‍ പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ക്ലമെന്റ് ആ്റ്റ്‌ലിയെയും ലേബര്‍ ഡെപ്യൂട്ടി ലീഡര്‍ ആര്‍തര്‍ ഗ്രീന്‍വുഡിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷ നേതാവ് പദവി മാറ്റിവച്ച് ക്ലമെന്റ് ആറ്റ്‌ലി ചര്‍ച്ചിലിന്റെ ഉപപ്രധാനമന്ത്രിയായി. ഏതായാലും മഹായുദ്ധത്തില്‍ ബ്രിട്ടനെ വിജയത്തിലേക്ക് നയിക്കാന്‍ ആ വാര്‍ കാബിനറ്റിനായി. ബോറിസ് ജോണ്‍സണ്‍ മറ്റൊരു അര്‍ത്ഥത്തില്‍ സമാനമായ സാഹചര്യമാണ് നേരിടുന്നത്. ചര്‍ച്ചിലിനൊപ്പം ബ്രിട്ടനിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ബ്രക്‌സിറ്റിനെച്ചൊല്ലി ബ്രിട്ടണിലെ ജനങ്ങള്‍ രണ്ടു തട്ടിലാണ്. പകുതിയോളം പേര്‍ ബ്രക്‌സിറ്റിനെ അനുകൂലിക്കുമ്പോള്‍ അത്രയോളം പേര്‍ ബ്രക്‌സിറ്റിനെ എതിര്‍ക്കുന്നു. പാര്‍ലമെന്റ് അംഗങ്ങളില്‍
ഇന്ന് ഭരണകക്ഷിയിലും പ്രതിപക്ഷത്തും ബ്രക്‌സിറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ട്.
ജോണ്‍സന്റെ വാര്‍ കാബിനറ്റ് വെറും വിശേഷണമാണ്. അതില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജോണ്‍സനെ കൂടാതെ മൈക്കിള്‍ ഗവ്, സാജിദ് ജാവിദ്, ഡൊമിനിക് റാബ, സ്റ്റീഫന്‍ ബാര്‍ക്ലെ, ജോഫ്രി കോക്‌സ് എന്നിവരാണരെത വാര്‍ കാബിനിറ്റിലെ അംഗങ്ങള്‍.
നോ ഡീല്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നാണ് മൈക്കിള്‍ ഗവ് ഇന്ന് ടൈംസില്‍ എഴുതിയിട്ടുള്ളത്. പക്ഷേ നോ ഡീല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. വാര്‍ കാബിനറ്റിന്റെ തീരുമാനങ്ങള്‍ക്ക് പാര്‍ലമെന്റ് അനുമതി നല്‍കുമോയെന്നാണ് അറിയാനുള്ളത്.
എളുപ്പമല്ല വാര്‍ കാബിനറ്റിന കാര്യങ്ങള്‍. നോ ഡീല്‍ നടപ്പാക്കുന്നതിനെ ഭരണകക്ഷിയിലെ അംഗങ്ങളില്‍ പലരും എതിര്‍ക്കുന്നു. അതാണ് ജോണ്‍സണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂന്നു മാസമാണ് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ മുന്നിലുള്ളത്. നോ ഡീല്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ തന്നെ താഴെ വീണേക്കാം. ഞാണിന്‍മ്മേല്‍ കളിയാണിത്. അതേ സമയം ജോണ്‍സര്‍ എത്തിയതോടെ ടോറി പാര്‍ട്ടി ജനസമ്മിതിയില്‍ മുന്നേറ്റം രേഖപ്പെടുത്തി. ഇരുപതില്‍ നിന്നും ടോറിപാര്‍ട്ടിയുടെ ജനസമ്മിതി മുപ്പതു ശതമാനമായി ഉയര്‍ന്നതായി സര്‍വേ കര്‍ വ്യക്തമാക്കുന്നു.