Don't Miss

രാവണന്‍ 5000 വര്‍ഷം മുമ്പ് ഇന്ത്യയിലേയ്ക്ക് പറന്നു: തെളിയിക്കുമെന്ന്‌ ശ്രീലങ്ക


രാവണനാണ് ലോകത്തിലെ ആദ്യ വൈമാനികനെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. 5000 വര്‍ഷം മുമ്പ് നടന്ന രാവണന്റെ പറക്കലിനെക്കുറിച്ചും ആ പറക്കല്‍ രീതിയെക്കുറിച്ചും പഠനം നടത്താന്‍ സിവില്‍ വ്യോമയാന അതോറിറ്റിതീരുമാനിച്ചിരിക്കുകയാണ്. വിമാനം പറത്തിയ ആദ്യത്തെ വൈമാനികന്‍ രാവണനാണ്. ഇത് തെളിയിക്കാനുള്ള രേഖകളും തെളിവുകളുമുണ്ടെന്ന് അതോറ്റിയുടെ വൈസ് ചെയര്‍മാന്‍ ശശി ദനതുംഗെ ഒരു ചാനലിനോട് പ്രതികരിച്ചു.


'രാവണന്‍ പ്രതിഭാശാലിയായിരുന്നു. അദ്ദേഹമാണ് ആദ്യമായി പറന്ന വ്യക്തി. വൈമാനികനായിരുന്നു. ഇത് പുരാണകഥയല്ല. ഇത് യാഥാര്‍ഥ്യമാണ്. ഇതിനെക്കുറിച്ച് വിശദമായഗവേഷണം തന്നെ ആവശ്യമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം തെളിയിച്ചിരിക്കും'-ദനതുംഗെ അവകാശപ്പെട്ടു.


ശ്രീലങ്കയിലെ ഏറ്റവും വലിയ വിമാനത്താവളമായ ബന്ദാരനായകെ വിമാനത്താവളം സ്ഥിതി ചെയ്യുന്ന കാട്ടുണായകയില്‍ സിവില്‍ വ്യോമയാന വിദഗ്ധരും, ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും, ശാസ്ത്രജ്ഞരും, ജിയോളജിസ്റ്റുകളും പങ്കെടുത്ത കോണ്‍ഫറന്‍സ് നടന്നു. ഈ യോഗമാണ് 5000 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് രാവണന്‍ പറന്നുവെന്നും തിരിച്ചെത്തിയെന്നുമുള്ള നിഗമനത്തിലെത്തിയത്‌.

എന്നാല്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയി എന്ന വിശ്വാസം ഈ യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളുകയും രാവണന്‍ കുലീനനായ രാജാവാണെന്നും അഭിപ്രായപ്പെട്ടു. അടുത്തിടെയാണ് ശ്രീലങ്ക രാവണ എന്ന പേരില്‍ ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയില്‍ ബിജെപി നേതാക്കളും രാമായണത്തെയും മഹാഭാരത്തെയും ഉദ്ധരിച്ചു ശാസ്ത്ര അവകാശങ്ങള്‍ നടത്താറുണ്ട്.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions