അസോസിയേഷന്‍

വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായം ബ്ലഡ് കാന്‍സര്‍ രോഗിയായ ദില്‍ രഹാന് കൈമാറി

തൃശൂര്‍ : വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായമായ തൊണ്ണൂറ്റി അയ്യായിരം രൂപ ബ്ലഡ് കാന്‍സര്‍ രോഗിയായ ദില്‍ രഹാന് പാലയൂര്‍ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി സിന്തോ പൊന്തക്കല്‍ കൈമാറി. തദവസരത്തില്‍ റിട്ട. പോലീസ് ഓഫീസര്‍ പി ടി വര്ഗീസ് സന്നിഹിതനായിരുന്നു.


ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകന്‍ പന്ത്രണ്ടുകാരന്‍ ദില്‍ രഹാന്‍ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടര്‍ന്നു ദില്‍ രഹാന്‍ ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ ആയിരുന്നു. എന്നിട്ടും പനിക്ക് ശമനമൊന്നും കാണാതെവന്നപ്പോള്‍ ഡോക്റ്റര്‍ മാരുടെ നിര്‍ദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകള്‍ നടത്തിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ദില്‍ രഹാന്‍ ബ്ലഡ് ക്യാന്‍സര്‍ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോള്‍ ആറുമാസത്തിലേറെയായി ദില്‍ രഹാന്‍ തിരുവന്തപുരം rcc ആശുപത്രിയിലെ തുടര്‍ച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വര്‍ഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടര്‍മാരുടെ നിര്‍ദ്ദേശം.


ദില്‍ രഹാന്റെ പിതാവ് ടൈല്‍സ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടര്‍ച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകള്‍തന്നെ ഈ നിര്‍ദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയില്‍ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകള്‍ക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദില്‍ രഹാന്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാന്‍ കഴിയാത്തതിനാല്‍ കുടുംബത്തിലെ ചിലവുകള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ദില്‍ രഹാന്റെ പിതാവ്. ഇവരുടെ ജീവിത അവസ്ഥ മനസിലാക്കി സഹായം നല്‍കിയ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യ നന്ദി അറിയിച്ചു.

Registered Chartiy Number 1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447


കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions