വിദേശം

ബില്‍ ക്ലിന്റണ്‍ - മോണിക്ക കഥകള്‍ ടിവി പരമ്പരയാകുന്നു; ക്ലിന്റണ്‍ കുടുംബം ആശങ്കയില്‍


ലോകശ്രദ്ധ നേടിയ ലൈംഗിക പീഡനാരോപണം ആയിരുന്നു അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരെ വൈറ്റ് ഹൗസ് ജീവനക്കാരിയായ
മോണിക്ക ലെവിന്‍സ്‌കി നടത്തിയത്. ക്ലിന്റണ്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും ഒറ്റപ്പെട്ടു. ഭാര്യ ഹിലാരി മാപ്പു നല്‍കിയതുകൊണ്ടു മാത്രം കുടുംബം പോയില്ല. പാപ്പരാസികള്‍ക്കു ചൂടന്‍ വിഷയമായിരുന്നു ക്ലിന്റണ്‍ - മോണിക്ക കഥകള്‍ . അവരതു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിച്ചു. ഇമ്പീച്‌മെന്റ് നിലയിലേയ്ക്കുവരെ എത്തപ്പെട്ട വിവാദം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് ഉയര്‍ത്തി .


ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിനു ശേഷം പഴയവിവാദം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ക്ലിന്റനെതിരെ നടത്തിയ മോണിക്ക ലെവിന്‍സ്‌കിയുടെ ലൈംഗിക പീഡനാരോപണം ടിവി സീരീസ് ആകുകയാണ്. മോണിക്ക ലെവിന്‍സ്‌കി തന്നെയാണ് ഈ ലൈംഗിക പീഡനം പരമ്പരയാക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. പരമ്പരയുടെ നിര്‍മ്മാതാക്കളിലൊരാളാണ് മോണിക്ക ലെവിന്‍സ്‌കി. ' ഇമ്പീച്‌മെന്റ് : അമേരിക്കന്‍ ക്രൈം സ്റ്റോറി' എന്ന പേരിലാണ് പരമ്പര എത്തുക.


1997ലായിരുന്നു വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായിഅന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ വഴിവിട്ട ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്ന ആരോപണം ഉയര്‍ന്നത്. ആരോപണം ആദ്യം നിഷേധിച്ച ക്ലിന്റണ്‍ 1998 ജനുവരിയില്‍ ഇത് അംഗീകരിച്ചു. മാപ്പു പറഞ്ഞു .

പീഡനം അംഗീകരിച്ചതോടെ ക്ലിന്റണ്‍ ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തി. ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നെങ്കിലും തന്നേക്കാള്‍ 27 വയസ് മുതിര്‍ന്നയാളായ ക്ലിന്റണ്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണു പിന്നീട് 2014ല്‍ മോണിക്ക ലെവിന്‍സ്‌കി വെളിപ്പെടുത്തിയത്.

പരമ്പരയില്‍ ബില്‍ ക്ലിന്റനെ അവതരിപ്പിക്കുന്നത് റയാന്‍ മര്‍ഫി ആയിരിക്കും. അതേസമയം ബുക്ക്‌സ്മാര്‍ട്ടിലൂടെ ശ്രദ്ധേയയായ ബിയാനി ഫെല്‍ഡ്സ്റ്റീന്‍ ആണ് മോണിക്ക ലെവിന്‍സ്‌കിയെ അവതരിപ്പിക്കുക.

എന്തായാലും പരമ്പര ക്ലിന്റണ്‍ കുടുംബത്തിന് വലിയ തലവേദനയാകും. മോണിക്കയാവട്ടെ വിഷയം കാശാക്കുകയാണ്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions