അസോസിയേഷന്‍

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സഹായം തേടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ

കേരളത്തിന്റെ വടക്കന്‍ ജില്ലകളെ സാരമായി ബാധിച്ചിരിക്കുന്ന വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും കൊണ്ട് ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു .ഒട്ടേറെ ആളുകള്‍ക്ക് ജീവിതത്തില്‍ ഇതുവരെ നേടിയത് എല്ലാം നഷ്ട്ടപ്പെട്ടു ചത്തതിനു ഒത്തതെ ജീവിച്ചിരിപ്പു എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്‌ നാം എല്ലാം മദ്ധ്യമങ്ങളില്‍കൂടി കണ്ടുകഴിഞ്ഞു .അവരെ ഒരു കൈ സഹായിക്കേണ്ടത് സഹജീവികള്‍ എന്നനിലയില്‍ ഓരോരുത്തരുടെയും കടമയാണ് എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സഹായം തേടുകയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ .

ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ്‌ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെയുടെ സഹായം തേടിയത്.. ലഭിക്കുന്ന പണം അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ഉറപ്പുതരുന്നു .സഹായം ആളുകള്‍ക്ക് ഉടനടി ആവശ്യമായതുകൊണ്ട് കളക്ഷന്‍ രണ്ടാഴ്ച കൊണ്ട് അവസാനിക്കും.

കഴിഞ്ഞ പ്രളയത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്തിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കിയിച്ചിട്ടുണ്ട്. സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് (07708181997), ടോം ജോസ് തടിയംപാട് (07859060320), സജി തോമസ്‌ (07803276626)എന്നിവരാണ്‌.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions