Don't Miss

പോലീസുകാര്‍ പ്രതികളായ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സി.ബി.ഐയ്ക്ക് വിട്ടു

തിരുവനന്തപുരം: നെടുങ്കണ്ടത്ത് രാജ്കുമാര്‍ എന്നയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കുറ്റാരോപിതരില്‍ പോലീസുകാരും ഉള്‍പ്പെട്ടതിനാലാണ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന നിലപാടില്‍ മന്ത്രിസഭ എത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും രാജ്കുമാറിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. സംശയം ദുരീകരിക്കാന്‍ സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
നെടുങ്കണ്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത 349/19 എന്ന ക്രൈംനമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ബി.ഐ അന്വേഷിക്കുക. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും അസ്വഭാവിക മരണവും അന്വേഷിക്കും. അതോടൊപ്പം തന്നെ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണവും തുടരും.

അതേസമയം, കേസിലെ നാലാം പ്രതി പോലീസ് ഡ്രൈവര്‍ സജീവ് ആന്റണിക്കും ഹൈക്കോടതി ജാമ്യം. നേരത്തെ എസ്.ഐ കെ.എ സാബുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതേ ജാമ്യവ്യവസ്ഥകള്‍ തന്നെയാണ് സജീവിനും നിര്‍ദേശിച്ചിരിക്കുന്നത്.
ഹരിത സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാര്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ അവശനാവുകയും പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കേ കൊല്ലപ്പെട്ടുവെന്നാണ് കേസ്. ജൂണ്‍ 12ന് കസ്റ്റഡിയിലായ രാജ്കുമാറിനെ 16ന് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തുവെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് 12 മുതല്‍ 16വരെ നെടുങ്കണ്ടം സ്‌റ്റേഷനില്‍ ഡ്യൂട്ടിലിലുണ്ടായിരുന്ന 31 പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു.
കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതോടെ രാജ്കുമാറിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്തുകയും മൂന്നാംമുറ അടക്കം ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന്റെ പുതിയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions