ആരോഗ്യം

സ്ഥിതി ആശങ്കാജനകം: ഇംഗ്ലണ്ടിലെ സ്കൂളുകള്‍ ഷുഗര്‍ ഫ്രീയാക്കണമെന്ന് ദന്തല്‍ സര്‍ജന്മാര്‍

ലണ്ടന്‍ : യുകെയില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടിയും അതിന്റെ ഫലമായി പ്രമേഹവും ആശങ്കപ്പെടുത്തും വിധം കൂടുകയാണെന്നു അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതുമൂലം 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ്. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടിയിരുന്നു . അഞ്ചു വര്‍ഷം കൊണ്ട് 47 ശതമാനം വര്‍ധനയുണ്ടായി. പൊണ്ണത്തടിയുള്ള 85 ശതമാനം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട് എന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (RCPCH) റിപ്പോര്‍ട്ട് പറയുന്നു.


മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതലായി കഴിക്കുന്നതുമൂലം കുട്ടികളുടെ പല്ലുകള്‍ നശിക്കുകയാണ് . അഞ്ചുവയസ്സുള്ള കുട്ടികളില്‍ നാലിലൊന്ന് പേരെ ബാധിക്കുന്ന ഒരു അവസ്ഥയെ നേരിടാന്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ പഞ്ചസാര കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ദന്തല്‍ സര്‍ജന്മാര്‍ പറയുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകള്‍ ഷുഗര്‍ ഫ്രീയാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു . സ്കൂളുകളില്‍ പല്ല് തേക്കുന്നതും ആരോഗ്യകരമായ പായ്ക്ക് ചെയ്ത ഉച്ചഭക്ഷണത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ ദന്തഡോക്ടര്‍മാര്‍ ആഗ്രഹിക്കുന്നു.


18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഡെന്റല്‍ പരിശോധനയും ചികിത്സയും സൗജന്യമാണെന്ന് പല മാതാപിതാക്കള്‍ക്കും അറിയില്ലെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ അറിയിച്ചു. ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 2022 ന് മുമ്പ് സൂപ്പര്‍വൈസുചെയ്‌ത പല്ല് തേക്കല്‍ പദ്ധതികള്‍ അവതരിപ്പിക്കണം, സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് നികുതി നീട്ടുക , ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ഉല്‍പ്പന്നങ്ങളുടെ പരസ്യവും പ്രമോഷനുകളും പരിമിതപ്പെടുത്തുക , ബേബി ഫുഡുകളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക , സ്കൂളുകള്‍ ഷുഗര്‍ ഫ്രീയാക്കുക എന്നിവയാണ് ദന്തിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നത്.


ജീവിതശൈലീ രോഗമായ ടൈപ്പ് 1പ്രമേഹം, ടൈപ്പ് 2പ്രമേഹം എന്നിവ സാധാരണ 40 വയസിനു ശേഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 20 വര്‍ഷം മുമ്പേ പിടിപെടുന്ന സ്ഥിതിയാണ്. 25 വയസിനു മുമ്പേ നിരവധി യുവാക്കള്‍ വിദഗ്ധ ക്ലിനിക്കുകളില്‍ ചികിത്സ തേടുന്നു. ആറ് വയസില്‍ എത്തുമ്പോള്‍ അഞ്ചിലൊന്ന് കുട്ടികളും പൊണ്ണത്തടിക്കാരാണ് എങ്കില്‍ പതിനൊന്നു വയസിലെത്തുമ്പോള്‍ അത് നാലിലൊന്നാകും. ടൈപ്പ് 2പ്രമേഹം നേരത്തെ പിടിപെടുന്നത് ഹൃദ്രോഗം, കിഡ്‌നി തകരാര്‍ ,അന്ധത എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. പകുതിയോളം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ട്. അത് പോലെ 34 ശതമാനത്തിനു കൊളസ്‌ട്രോള്‍ കൂടുതലാണ്. 2030 ഓടെ കുട്ടികളിലെ പൊണ്ണത്തടിക്കാരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബജറ്റില്‍ ഷുഗര്‍ ടാക്സ് തന്നെ കൊണ്ടുവന്നത് .

കുട്ടികളുടെ ഇഷ്ട വിഭവങ്ങളായ കേക്കുകള്‍ , ഐസ് ക്രീം എന്നിവയ്ക്ക് ഫാറ്റ് ടാക്സ് ഏര്‍പ്പെടുത്തണമെന്നു ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിരുന്നു.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions