സ്പിരിച്വല്‍

ചാമക്കാല അച്ചന്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ

ടെന്‍ഹാം: ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് മൂന്നാം ശനിയാഴ്ച്ചകളില്‍ പതിവായി നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കും. ദി ലേഡി ക്വീന്‍ ഓഫ് ഹോളി റോസറി മിഷന്‍ ഡയറക്ടര്‍ ഫാ സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ ബലി അര്‍പ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകര്‍മ്മങ്ങളില്‍ ബ്ര. ചെറിയാന്‍, ബ്ര. ജൂഡി എന്നിവര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്കും. ശുശ്രുഷകള്‍ക്ക് സമാപനമായി 11:30 ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഈ ഭക്തി നിര്‍ഭരമായ ശുശ്രുഷയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions