അസോസിയേഷന്‍

ജന്മനാടിന് ഒരു കൈത്താങ്ങാന്‍ അഭ്യര്‍ത്ഥിച്ചു യുക്മ ദേശീയ കമ്മറ്റി

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കാലവര്‍ഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികള്‍ എന്നനിലയില്‍ ജന്മനാടിനോടുള്ള കടമ ആരെയും ഓര്‍മ്മപ്പെടുത്തേണ്ടതില്ല. നിരവധി യു കെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ ഹസ്തങ്ങളുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു.

യുക്മ ദേശീയ സമിതി അംഗ അസോസിയേഷനുകളോടും മറ്റ് മലയാളി സുഹൃത്തുക്കളോടും കേരളത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഒറ്റക്കെട്ടായി സഹായിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ്. ഓരോ അസോസിയേഷനുകളും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അംഗ അസ്സോസിയേഷനുകള്‍ക്കും റീജിയനുകള്‍ക്കും ഇതിനകം അയച്ചു കഴിഞ്ഞു.

തുടര്‍ച്ചയായ ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന ജന്മനാടിനെയും, ഉറ്റവരുടെ വേര്‍പാടിന്റെ സങ്കടത്തിനിടയില്‍, കിടപ്പാടം പോലും നഷ്ടമായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളാ സര്‍ക്കാരിനെ സഹായിക്കുക എന്നത് നമ്മുടെ കടമയായതിനാല്‍ ദുഷ്പ്രചരണങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമായ കാര്യം. സഹായം നല്‍കാന്‍ താല്പര്യപ്പെടുന്നവര്‍ എത്രയും വേഗം തങ്ങളാല്‍ കഴിയുന്ന വിധം ഇതിലേക്കായി സംഭാവന ചെയ്യണമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള (07960357679), സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍:

A/C Name Chief Minister's Ditsress Relief Fund,

A/C Number 67319948232,

Branch Ctiy Branch, Thiruvananthapuram,

IFSC SBIN0070028

SFIFT CODE SBININBBT08,

A/C Type Savings,

PAN AAAGD0584M.



  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions