Don't Miss

ഏഴു പതിറ്റാണ്ടായി വാസയോഗ്യമല്ലാതായി തുടരുന്ന ബ്രിട്ടീഷ് 'പ്രേത ഗ്രാമ'ത്തിന്റെ കഥ...


ഏഴു പതിറ്റാണ്ടിലേറെയായി പ്രേതഗ്രാമമായി തുടരുകയാണ് സാലിസ്ബറിയിലെ ഒരു പ്രദേശം. ലോകം ഇത്രയേറെ മാറിയിട്ടും ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഗ്രാമം. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന 1943 ലെ ക്രിസ്മസിന് തൊട്ടുമുമ്പ് ഗ്രാമീണരോട് സാലിസ്ബറിയിലെ ഇമ്പര്‍ വിടാന്‍ അധികാരികള്‍ ആവശ്യപ്പെടുകയായിരുന്നു അന്നുമുതല്‍ അത് വാസയോഗ്യമല്ലാതെ പ്രേത ഗ്രാമമായി വിശേഷിക്കപ്പെട്ടു.


സൈനിക അഭ്യാസത്തിനായി സൈനികരെ പരിശീലിപ്പിക്കാനായിരുന്നു ജനത്തെ ആട്ടിയോടിച്ചത്. നാസി ജര്‍മനിയെ ആക്രമിക്കാന്‍ ബ്രിട്ടീഷ്, അമേരിക്കന്‍ സൈനികര്‍ക്ക് തയ്യാറാകുന്നതിനു വേണ്ടിയായിരുന്നു സാലിസ്ബറി ഇമ്പറിലെ വില്‍റ്റ്ഷയര്‍ മാറ്റിയെടുത്തത്. തല്‍ക്കാലത്തേക്ക് പ്രദേശവാസികളെ ഒഴിപ്പിച്ച അധികൃതര്‍ യുദ്ധം കഴിഞ്ഞിട്ടും അവരെ ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ അനുവദിച്ചില്ല. ഗ്രാമം അങ്ങനെ പ്രതിരോധ മന്ത്രാലയത്തിന്റെ സാലിസ്ബറി പ്ലെയിന്‍ പരിശീലന മേഖലയുടെ ഭാഗമായി തുടരുകയാണ്.

തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ ,പള്ളി ,ശവക്കല്ലറ , ഇരുള്‍മൂടിയ, വാതിലുകളും ഇഷ്ടികകൊണ്ട് ഉള്ള ജനാലകളും കാണിക്കുന്ന ഗ്രാമത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു . അപകട മുന്നറിയിപ്പും പ്രവേശമില്ലായെന്ന അറിയിപ്പും അവിടവിടെ സ്ഥാപിച്ചിട്ടുണ്ട്.

വര്‍ഷത്തില്‍ 50 ദിവസം മാത്രം ഗ്രാമം പൊതുജനങ്ങള്‍ക്കു സന്ദര്‍ശനത്തിനായി മാത്രം തുറക്കും. തുറക്കുന്ന ശനിയാഴ്ച ദിവസത്തില്‍ 5,000 ആളുകള്‍ വരെ സന്ദര്‍ശിക്കുന്നു. എഴുപതിറ്റാണ്ടു പിന്നിട്ടിട്ടും പൂര്‍ണ്ണമായും കേടുപാടുകള്‍ സംഭവിക്കാത്ത ഒരേയൊരു കെട്ടിടം സെന്റ് ഗൈല്‍സ് ചര്‍ച്ച് ആണ്, ഇത് പ്രധാന ആകര്‍ഷണമാണ്. തുറക്കുന്ന ദിവസം മാത്രം സന്ദര്‍ശകര്‍ക്കായി ബസ് ഉണ്ടാവും.

20 വര്‍ഷത്തിനിടെ ഇതാദ്യമായി, പള്ളി ഒരു നാമകരണത്തിനായി ഇത്തവണ ഉപയോഗിക്കും - ഒരു സൈനിക ഉദ്യോഗസ്ഥനുവേണ്ടിയാണിത്. പള്ളിയില്‍ പ്യൂണുകളൊന്നുമില്ല, റെക്ടര്‍ ഒരു പാത്രവും കുറച്ച് വെള്ളവും കൊണ്ടുവരും അത്രമാത്രം. 2009 ല്‍ ഗ്രാമത്തില്‍ ടൂറുകള്‍ ആരംഭിച്ചത്.

ഒരു കാലത്തു തങ്ങളുടെ വീടും കുടുംബവും താമസിച്ചിരുന്ന പ്രദേശം ഈവിധം പ്രേതഗ്രാമമായി മാറിയതില്‍ അന്നത്തെ പ്രദേശവാസികളുടെ പിന്‍തലമുറക്കാര്‍ വേദനിക്കുന്നു.

പ്രേതനഗരമായ തമിഴ്‌നാട്ടിലെ ധനുഷ്കോടിയെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രദേശം. ധനുഷ്കോടിയെ പ്രേതനഗരമാക്കിയത് കൊടുങ്കാറ്റ് ആയിരുന്നെങ്കില്‍ ഇവിടെയാണ് ഭരണകൂടമാണെന്നു മാത്രം.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions