ഫ്രഞ്ച് പ്രസിഡന്റിനേക്കാള്‍ 25 വയസ് കൂടുതലുള്ള ഭാര്യ കോസ്മറ്റിക് സര്‍ജറിയിലൂടെ മുഖം മിനുക്കി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ അധ്യാപികയും ഭര്‍തൃമതിയുമായിരുന്ന ബ്രിജിത്തിനെ ജീവിതസഖിയാക്കിയത് ഒട്ടേറെ കടമ്പകളും കാത്തിരിപ്പുകള്‍ക്കും ശേഷമായിരുന്നു. തന്നെക്കാള്‍ 25 വയസു കൂടുതലുള്ള ബ്രിജിറ്റിനോടുള്ള ഭ്രാന്തമായ പ്രണയമാണ് ഇമ്മാനുവല്‍ മാക്രോണിനെ മുന്നോട്ടു നയിച്ചിരുന്നത്. പ്രസിഡന്റ് പദവിയിലെത്തിയശേഷം ഫ്രാന്‍സിന്റെ പ്രഥമവനിതയായി ബ്രിജിറ്റ് മാറി 41 കാരനായ പ്രസിഡന്റും 66 കാരിയായ പ്രഥമ വനിതയും ലോക മാധ്യമങ്ങളുടെയൊക്കെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.
കാഴ്ചയില്‍ അമ്മയും മകനും ആണെന്ന് തോന്നുമെങ്കിലും ഇരുവരും മാതൃകാ ദമ്പതികളാണ്. പൊതുപരിപാടികളിലും ലോക നേതാക്കള്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചകളിലും ഒക്കെ പങ്കെടുക്കേണ്ടതുണ്ട് എന്നതിനാല്‍ തന്റെ ചുള്ളന്‍ ഭര്‍ത്താവിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ബ്രിജിറ്റ് കോസ്മറ്റിക് സര്‍ജറിയ്ക്ക് വിധേയമായി. മൂന്നു മണിക്കൂര്‍ നീണ്ട
സര്‍ജറിയിലൂടെ ചുക്കിച്ചുളിഞ്ഞ മുഖമൊക്കെ നേരെയായി.
പാരീസിലെ സ്വകാര്യ ആശുപത്രിയിലാണ് ബ്രിജിറ്റ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയത്. വേനല്‍ക്കാല അവധിക്ക് പുറപ്പെടുന്നതിന് മുമ്പ് പാരീസിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പ് ജൂലൈ 16 ന് ബ്രിജിറ്റിനെ ജനറല്‍ അനസ്തെറ്റിക് വിധേയനാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്ന് തന്നെ അവര്‍ക്കു ആശുപത്രി വിടാനും കഴിഞ്ഞു.
പാരീസിലെ ലോകപ്രശസ്ത അമേരിക്കന്‍ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. സെലിബ്രിറ്റികളില്‍ വളരെ പ്രചാരമുള്ളതും പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ഉള്ളതുമായ 'കട്ടിംഗ് എഡ്ജ് ടെക്നിക്കുകള്‍' വാഗ്ദാനം ചെയ്യുന്ന ആശുപത്രിയാണിത്.
പുതിയമുഖത്തോടെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനൊപ്പമുള്ള ചിത്രം പുറത്തുവരികയും ചെയ്തു. ഇമ്മാനുവേലിനൊപ്പം എത്തിയ ബ്രിജിറ്റ് മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അത്താഴത്തില്‍ പങ്കെടുത്തപ്പോള്‍ ഏവരുടെയും ശ്രദ്ധ കവരുകയും ചെയ്തു.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്ന പഴയ ഡ്രാമ ടീസറിനെ പ്രണയിച്ച യുവ ഇമ്മാനുവല്‍ അതിനായി നടത്തിയ പ്രയത്‌നങ്ങള്‍ ലോക ശ്രദ്ധ നേടിയതാണ്. ഇമ്മാനുലിന്റെ അസ്ഥിയാക്കി പിടിച്ച പ്രണയം ഒടുവില്‍ സ്വീകരിക്കേണ്ടിവന്ന ബ്രിജിറ്റ് തന്റെ കുടുംബത്തിന്റെ അനുവാദത്തോടെ വിവാഹമോചനം നേടുകയും മാക്രോണിന്റെ ജീവിതസഖിയാകുകയും ആയിരുന്നു. എങ്കിലും പ്രായപരിധി സംബന്ധിച്ച് ബ്രിജിറ്റിനു ആകുലതയുണ്ടെന്ന് ആധികാരിക പുസ്തകങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.