Don't Miss

30,000 സബ്‌സിഡി, 50% നികുതി ഇളവ്; ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴിയൊരുക്കി കേരളം


കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴിയൊരുക്കി വമ്പന്‍ ഓഫറുകള്‍ . കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 30,000 രൂപ സബ്‌സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനനയത്തിന്റെ ഭാഗമാണിത്.

വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍നിന്നു നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും. സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ക്കുകൂടി അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.) ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ രണ്ടുമാസത്തിനുള്ളില്‍ ഇറക്കും. പെട്രോള്‍, ഡീസല്‍ ഓട്ടോകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോയും വില്‍ക്കാനാണ് ശ്രമം. പരമാവധി 2.75 ലക്ഷം രൂപയ്ക്ക് നല്‍കിയേക്കും. ഒറ്റച്ചാര്‍ജിങ്ങില്‍ 100 കിലോമീറ്റര്‍ വരെ ഓടാനാവുന്നവയാണ് ആദ്യം ഇറക്കുക.

ഇലക്ട്രിക് ഓട്ടോ ഉത്പാദനം ആറാലുംമൂട്ടിലെ കെ.എ.എല്ലില്‍ ആരംഭിച്ചു. പരമാവധി വേഗത്തില്‍ ഇറക്കും.

  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions